Friday March 5th, 2021 - 1:15:am

ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീന പുറത്ത്; ബ്രസീലിന് തകര്‍പ്പന്‍ ജയം

NewsDesk
ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീന പുറത്ത്; ബ്രസീലിന് തകര്‍പ്പന്‍ ജയം

റിയോ: ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഹോണ്ടുറാസിനോട് സമനില വഴങ്ങിയതോടെയാണ് അര്‍ജന്റീനയ്ക്കു പുറത്തേക്കു വഴി തെളിഞ്ഞത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗ്രൂപ്പില്‍ നേരത്തെ പോര്‍ച്ചുഗലിനോട് അര്‍ജന്റീന തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ അള്‍ജീരിയയെ 2-1ന് പരാജയപ്പെടുത്തി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ജയം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. മികച്ച ഗോള്‍ ശരാശരിയില്‍ ഹോണ്ടുറാസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഏകപക്ഷീയമായ 4 ഗോളിന് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. ആദ്യ രണ്ടുമത്സരത്തിലും ഗോള്‍രഹിത സമനില വഴങ്ങിയ ബ്രിസീല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുകളിച്ചാണ് നിര്‍ണായക മത്സരത്തില്‍ ജയം നേടിയത്.

English summary
Olympic football: Honduras dump out Argentina
topbanner

More News from this section

Subscribe by Email