Thursday March 4th, 2021 - 11:38:pm

ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന പരിഗണന അത്‌ലിറ്റുകൾക്കും മറ്റു കായികതാരങ്ങൾക്കും ലഭിക്കുന്നില്ല : വീരേന്ദർ സേവാഗ്

Anusha Aroli
ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന പരിഗണന അത്‌ലിറ്റുകൾക്കും മറ്റു കായികതാരങ്ങൾക്കും ലഭിക്കുന്നില്ല : വീരേന്ദർ സേവാഗ്

ക്രിക്കറ്റിനെക്കാൾ പ്രധാനപ്പെട്ടത് ഒളിംപിക്സും കോമൺവെൽത്ത് ഗെയിംസും ഉൾപ്പെടെയുള്ളവയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്.ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന പരിഗണന അത്‌ലിറ്റുകൾക്കും മറ്റു കായികതാരങ്ങൾക്കും ലഭിക്കുന്നില്ലെന്നും സേവാഗ് പറഞ്ഞു. മുംബൈയിൽ, ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സേവാഗ്. 2 അത്‌ലീറ്റുകളെ സേവാഗ് ഇന്റർവ്യൂ ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

‘ഒളിംപിക്സും കോമൺവെൽത്ത് ഗെയിംസുമെല്ലാം ക്രിക്കറ്റ് ടൂർണമെന്റുകളേക്കാൾ വലുതാണെന്നാണ് എക്കാലവും എനിക്കു തോന്നിയിട്ടുള്ളത്.ഞാൻ ക്രിക്കറ്റ് കളത്തിൽ സജീവമായിരുന്ന കാലത്തും ഒളിംപിക്സും കോമൺവെൽത്ത് ഗെയിംസുമെല്ലാം ശ്രദ്ധിക്കുമായിരുന്നു.

മികച്ച ഭക്ഷണവും പോഷകവും ഫിസിയോയുടെയും പരിശീലകരുടെയും സേവനവും ഉൾപ്പെടെ മറ്റു മേഖലകളിലെ കായിക താരങ്ങൾക്കെല്ലാം ഉറച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. ഇവരെ പരിചയപ്പെട്ടപ്പോഴാണ്, സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ടു ബോധ്യപ്പെട്ടത്.ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന സൗകര്യത്തിന്റെ 20 ശതമാനം പോലും ഇവർക്കു കിട്ടുന്നില്ല. ഇപ്പോൾ ലഭിക്കുന്നതിലും എത്രയോ ഇരട്ടി പരിഗണന ലഭിക്കാൻ അർഹരാണ് ഈ താരങ്ങളെല്ലാം. കാരണം, ഇന്ത്യയ്ക്കായി മെഡലുകൾ വാരിക്കൂട്ടുന്നവരാണ് ഇവർ’ – സേവാഗ് പറഞ്ഞു.

‘ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിൽ പരിശീലകർക്കു വലിയ റോളുണ്ട്. എങ്കിലും അർഹിക്കുന്ന പരിഗണന നാം പരിശീലകർക്കു നൽകുന്നുണ്ടോ എന്ന് സംശയമുണ്ട്. പ്രശസ്തിയിലേക്ക് ഉയർന്നുകഴിഞ്ഞാൽ എല്ലാം സ്വയം നേടിയതാണെന്ന തരത്തിലാണ് പോക്ക്. രാജ്യത്തിനായി കളിക്കാൻ ആരംഭിക്കുമ്പോൾ അവരുടെ സേവനം ആവശ്യമില്ല എന്നതായിരിക്കാം കാരണം. പിന്നീട് പഴയ പരിശീലകനെ കാണാനോ സംസാരിക്കാനോ പോലും സമയം കിട്ടില്ല. മറ്റു കായിക ഇനങ്ങളിൽ അങ്ങനെയല്ല. അവർക്ക് തുടക്കം മുതൽ കരിയറിന്റെ അവസാനം വരെ പരിശീലകരെ ആവശ്യമുണ്ട്. പരിശീലകർക്കൊപ്പം ഇഷ്ടംപോലെ സമയം ചെലവഴിക്കുകയും ചെയ്യുന്നു’ – സേവാഗ് ചൂണ്ടിക്കാട്ടി.

English summary
olympic cwg bigger than cricket event virender sehwag
topbanner

More News from this section

Subscribe by Email