വാതുവെപ്പ് വിവരം മറച്ചുവെച്ചതിന് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തേക്ക് വിലക്കാണ് രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി പ്രഖ്യാപിച്ചത്. മുന്‍ പാകിസ്ഥാന് ക്യാപ്റ്റന്‍ റമീസ് രാജ ഈ വിധിയെ സ്വാഗതം ചെയ്തു. അഴിമതിയുടെ ഭാഗമാകുന്ന ക്രിക്കറ്റ് താരങ്ങള്‍ സമാനമായ ശിക്ഷയാണ് നല്‍കേണ്ടതെന്ന് രാജ കൂട്ടിച്ചേര്‍ത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാന് വേണ്ടി 16 ടെസ്റ്റും, 121 ഏകദിനങ്ങളും, 84 ടി20 മത്സരങ്ങള്‍ക്കും ഇറങ്ങിയ താരമാണ് ഉമര്‍ അക്മല്‍. 'അപ്പോള്‍ ഉമര്‍ അക്മലും വിഡ്ഢികളുടെ ഔദ്യോഗിക പട്ടികയില്‍ ഇടംനേടി. 3 വര്‍ഷത്തെ വിലക്ക്. കഴിവ് പാഴാക്കുന്നത് ഇങ്ങനെയാണ്. വാതുവെപ്പിന് എതിരെ പാകിസ്ഥാന് നിയമം പാസാക്കേണ്ട സമയം എത്തിയിരിക്കുന്നു. ഇത്തരം ആളുകളെ ജയിലഴിക്കുള്ളിലാക്കണം. അല്ലെങ്കില്‍ കൂടുതല്‍ ധൈര്യം കാണിക്കും', രാജ ട്വീറ്റ് ചെയ്തു.
ഏത് തരത്തിലുള്ള അഴിമതി കാണിച്ചാലും കടുത്ത ശിക്ഷ തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കണമെന്നാണ് റമീസ് രാജയുടെ ആവശ്യം. ഇത്തരം നാണംകെട്ട ക്രിക്കറ്റ് താരങ്ങള്‍ പലചരക്ക് കട തുടങ്ങണമെന്ന് ഞാന്‍ പറയും. വമ്പന്‍ പേരുകാര്‍ക്ക് ഇളവ് നല്കിയതും പാകിസ്ഥാന് ക്രിക്കറ്റിനെ നശിപ്പിച്ചെന്നതില് യാതൊരു സംശയവുമില്ല, ആമിറിനെ ഉന്നംവെച്ച് രാജ പറഞ്ഞു.
നേരത്തെ വാതുവെപ്പില്‍ പിടിക്കപ്പെട്ട് വിലക്ക് നേരിടുന്ന ഷാര്‍ജീല്‍ ഖാനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി മുന്‍ താരം വെളിപ്പെടുത്തി. ഇത് ശരിയല്ല, പാകിസ്ഥാന് ക്രിക്കറ്റിനെ നാശത്തിലേക്ക് നയിക്കും, റമീസ് രാജ കൂട്ടിച്ചേര്‍ത്തു.