Thursday April 2nd, 2020 - 6:19:am
topbanner

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

JB
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. 274 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറില്‍ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തില്‍ രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും നടത്തിയ പോരാട്ടം ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സൈനി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജ 73 പന്തില്‍ 55 ഉം നവ്ദീപ് സെയ്‌നി 49 പന്തില്‍ 45 ഉം റണ്‍സെടുത്തു. ന്യൂസിലാന്‍ഡിനായി ഹമീഷ് ബെന്നറ്റ്, ടിം സൗത്തി, കൈല്‍ ജാമിസണ്‍, കോളിന്‍ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെയിംസ് നീഷം ഒരു വിക്കറ്റെടുത്തു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടി. 57 പന്തില്‍ 52 റണ്‍സെടുത്ത അയ്യരെ ഹാമിഷ് ബെന്നറ്റാണു പുറത്താക്കിയത്. പൃഥ്വി ഷാ (19 പന്തില്‍ 24), മായങ്ക് അഗര്‍വാള്‍ (5 പന്തില്‍ 3), ക്യാപ്റ്റന്‍ വിരാട് കോലി (25 പന്തില്‍ 15), കെ.എല്‍. രാഹുല്‍ (8 പന്തില്‍ 4), കേദാര്‍ ജാദവ് (27 പന്തില്‍ 9), ഷാര്‍ദൂല്‍ ഠാക്കൂര്‍ (15 പന്തില്‍ 18), യുസ്വേന്ദ്ര ചാഹല്‍ (12 പന്തില്‍ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.

മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് മായങ്ക് അഗര്‍വാളിനെ നഷ്ടമായി. ഹാമിഷ് ബെന്നറ്റാണ് അഗര്‍വാളിനെ പുറത്താക്കിയത്. ആദ്യ മത്സരം കളിക്കുന്ന കൈല്‍ ജാമിസണിന്റെ പന്തില്‍ ഷാ ബൗള്‍ഡായി. വിരാട് കോലിയെ ടിം സൗത്തി മടക്കി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ ബൗള്‍ഡാകുകയായിരുന്നു. ഇന്ത്യ 96 റണ്‍സില്‍ നില്‍ക്കെ കേദാര്‍ ജാദവിനെ ടിം സൗത്തി നിക്കോള്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ നടത്തിയ ചെറുത്തുനില്‍പ്പും രവീന്ദ്ര ജഡേജയുടെയും നവ്ദീപ് സെയ്‌നിയുടെ പോരാട്ടവുമാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 273 റണ്‍സ്. ബാറ്റിങ്ങിലെ മുന്‍നിരക്കാര്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് കിവീസിന്റെ മധ്യനിരയും വാലറ്റവും ഇന്ത്യന്‍ ബോളിങ്ങിനു മുന്നില്‍ കീഴടങ്ങിയത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലും (79 പന്തില്‍ 79) റോസ് ടെയ്‌ലറും (74 പന്തില്‍ 73- പുറത്താകാതെ) അര്‍ധ സെഞ്ചുറി നേടി. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന കൈല്‍ ജാമിസണെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവസാന ഓവറുകളില്‍ കിവികള്‍ക്കു തുണയായത്. ജാമിസണ്‍ 24 പന്തില്‍ 25 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഹെന്റി നിക്കോള്‍സ് (59 പന്തില്‍ 41), ടോം ബ്ലണ്ടല്‍ (25 പന്തില്‍ 22), ക്യാപ്റ്റന്‍ ടോം ലാതം (7), ജെയിംസ് നീഷം (3), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (5), മാര്‍ക് ചാപ്മാന്‍ (1), ടിം സൗത്തി (3) എന്നിവരാണു പുറത്തായ മറ്റു താരങ്ങള്‍. ന്യൂസിലാന്‍ഡിന്റെ അഞ്ചു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി.

Read more topics: newzland,win, india, 2nd odi,
English summary
newzland win against india in 2nd odi
topbanner

More News from this section

Subscribe by Email