Thursday December 12th, 2019 - 6:29:am
topbanner

ദേശീയ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന് കണ്ണൂരിൽ കൊടിയുയർന്നു

NewsDesk
ദേശീയ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന് കണ്ണൂരിൽ കൊടിയുയർന്നു

കണ്ണൂർ: ദേശീയ സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന് മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ കൊടിയുയർന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മേളയ്ക്ക് കൊടിയുയർത്തിയത്.ദേശീയ ബോക്സിങ്ങ് ഫെഡറ്റോൻ സെക്രട്ടറി ജനറൽ ജയ് കോലി, സംസ്ഥാന ബോക്സിങ്ങ് അസോ.പ്രസിഡന്റ് ഡോ.സൂരജ് എന്നിവർ പങ്കെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ മത്സരങ്ങളാരംഭിച്ചു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സംസ്ഥാന നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 11 മുതൽ ഒന്നുവരെയും മൂന്നു മുതൽ അഞ്ചു വരെയും തുമുതൽ എട്ടുവരെയും മൂന്ന് ഷെഡ്യൂളുകളിലായാണ് മത്സരം.

എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ ആറുവരെ ഗെയിംസിനോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഏഴിന് രണ്ടു മുതൽ സെമി ഫൈനൽ മത്സരങ്ങളും എട്ടിന് രണ്ടു മുതൽ ഫൈനൽ മത്സരങ്ങളും നടക്കും. 34 ടീമുകളിലായി മുന്നൂറിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്.

English summary
national women's boxing championship 2019
topbanner

More News from this section

Subscribe by Email