Wednesday January 22nd, 2020 - 5:54:am
topbanner

ദേശീയ വനിതാ ബോക്സിംഗ്: കേരളം മുന്നേറ്റം തുടരുന്നു

Anusha Aroli
ദേശീയ വനിതാ ബോക്സിംഗ്: കേരളം മുന്നേറ്റം തുടരുന്നു

കണ്ണൂര്‍: ദേശീയ വനിതാ ബോക്സിംഗിൽ പ്രീ ക്വാർട്ടർ റൗണ്ടിലും മുന്നേറ്റം തുടർന്ന് കേരളം. ഇന്നു മുതൽ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും.ഇന്നലെ നടന്ന പോരാട്ടത്തിൽ കേരളത്തിന്റെ അന്‍സുമോള്‍ ബെന്നി, അഞ്ചു സാബു ,പി.എം.അനശ്വര എന്നിവർ വിജയിച്ചു.ഇതോടെ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ദ്രജ അടക്കം കേരളത്തെ പ്രതിനിധീകരിച്ച് നാല് താരങ്ങള്‍ ഇടിക്കൂട്ടിൽ കരുത്തു കാട്ടാനിറങ്ങും. 69 കിലോ  വിഭാഗത്തില്‍ മത്സരിച്ച കേരളത്തിന്റെ കെ.എ. ഇന്ദ്രജ കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

48 കിലോ വിഭാഗത്തില്‍ ആര്‍തി(ഹരിയാന), ആര്‍ജു (ഡല്‍ഹി), കെ. ബിനദേവി(ആള്‍ ഇന്‍ഡ്യാ പോലീസ്), 51 കിലോവില്‍ രിതുഗ്രേവാള്‍ (ഹരിയാന), രമ്യഗുഡുരു (ആന്ധ്രാ പ്രദേശ്), ദീപാ കുമാരി (മധ്യപ്രദേശ്), വന്‍ലാല്‍ ദുവാട്ടി (ആള്‍ ഇന്‍ഡ്യാ പോലീസ്), 54 കിലോ ദര്‍ശന (ഹരിയാന), ഗായത്രി (ഉത്തരഖണ്ഡ്), മഞ്ജു ബസുമന്‍ട്രി (ആസാം), മീനാക്ഷി (റെയില്‍വേ), 57 കിലോ വിഭാഗത്തില്‍ മന്‍ദീപ് കൗര്‍ സന്ദു (പഞ്ചാബ്), ഹേമധനു (ഉത്തരഖണ്ഡ്), ടി.ജി. ലാല്‍റേംറുതി (മിസോറാം),  സാക്ഷി (ഹരിയാന) എന്നിവരും 64 കിലോ വിഭാഗത്തില്‍ ആരാധന പട്ടേല്‍ (യുപി),  അന്‍കുഷിത ബോറോ (അസം) എന്നിവരും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

English summary
national senior women boxing kerala leading
topbanner

More News from this section

Subscribe by Email