ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തുച്ചു പോയെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ശനിയാഴ്ച സഹതാരമായ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഷമിയുടെ തുറന്നു പറച്ചില്. 2018ല്‍ ഭാര്യ ഹസിന് ജഹാന് ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.ഇതിനു പിന്നാലെ പൊലീസ് ഷമിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം കുറേക്കാലം ക്രിക്കറ്റില്‍നിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വര്‍ഷം ക്രിക്കറ്റ് താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ബിസിസിഐ ഷമിയുടെ കരാര്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ബിസിസിഐ അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാന്‍ ആകെ തകര്‍ന്നു. ആ സമയത്ത് മൂന്നു തവണയാണ് ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ചത്. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല- രോഹിത്തുമായുള്ള ചാറ്റില്‍ ഷമി പറഞ്ഞു.
എന്തെങ്കിലും ചെയ്ത് ഞാന്‍ ജീവിതം അവസാനിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നു എന്റെ വീട്ടുകാരും. ആ സമയത്ത് എനിക്ക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല- ഷമി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ് താന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതെന്നും ഷമി.
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് എന്റെ കുടുംബം പറഞ്ഞു. പ്രശ്നത്തിന്റെ വലിപ്പം എത്രയെന്നതില്‍ കാര്യമില്ലെന്നും അവര്‍ പരഞ്ഞു. സഹോദരനാണ് എനിക്ക് ഏറ്റവുമധികം പിന്തുണ തന്നത്. രണ്ട് മൂന്നു സുഹൃത്തുക്കള്‍ 24 മണിക്കൂറും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു- ഷമി പറഞ്ഞു.
'ക്രിക്കറ്റിലേക്ക് പൂര്‍ണശ്രദ്ധ കൊടുക്കാന്‍ എന്നെ ഉപദേശിച്ചത് മാതാപിതാക്കളാണ്. അന്നുമുതല്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാന്‍ പോയിട്ടില്ല. വീണ്ടും ഞാന്‍ കഠിനമായി പരിശീലിക്കാന്‍ ആരംഭിച്ചു. വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അത്.ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയില്‍ വളരെയധികം വിയര്‍പ്പുചിന്തിയാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയത്' ഷമി പറഞ്ഞു.
ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് 2018ലാണ് ഹസിന് ജഹാന് ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഷമിക്കെതിരെ കോഴ ആരോപണവും ഹസിന് ഉന്നയിച്ചിരുന്നു.
കോഴ ആരോപണത്തില്‍ ഷമിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ നീരജ് കുമാര്‍ നല്കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിക്കുകയായിരുന്നു.
2019ലെ ഏകദിന ലോകകപ്പില്‍ ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായെത്തിയ ഷമി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ രക്ഷകനാവുകയായിരുന്നു. 2019ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിരുന്നു ഷമി.