Friday September 20th, 2019 - 10:05:pm
topbanner
Breaking News
jeevanam

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍: മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള ചാമ്പ്യന്‍മാര്‍

JB
 ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍: മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള ചാമ്പ്യന്‍മാര്‍

കൊല്‍ക്കത്ത: കരുത്തന്മാരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ കീഴടക്കി ഗോകുലം കേരളത്തിന് ഡ്യൂറന്റ് കപ്പ്. കലാശപ്പോരാട്ടത്തില്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം തോല്‍പിച്ചത്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ടഗോളാണ് ഗോകുലത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. ഡ്യുറന്റ് കപ്പ് നേടുന്ന രണ്ടാമത്തെ കേരള ടീമാണ് ഗോകുലം. 1997ല്‍ മോഹന്‍ബഗാനെ തോല്‍പിച്ചാണ് എഫ് സി കൊച്ചിന്‍ ആദ്യം കപ്പ് സ്വന്തമാക്കിയത്. ഗോകുലം താരങ്ങളായ മാര്‍ക്കസ് ജോസഫും സി കെ ഉബൈദും ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരങ്ങള്‍ നേടി. ഒരുകളിപോലും തോല്‍ക്കാതെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലത്തിന്റെ കിരീടനേട്ടം.

കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഗോകുലത്തിന്റെ മുന്നേറ്റമായിരുന്നു. എന്നാല്‍ ആദ്യ ഗോളിനായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇഞ്ച്വറി ടൈമില്‍ ഗോകുലത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. മാര്‍ക്കസ് ജോസഫ് വലകുലുക്കിയതോടെ ഗോകുലം മുന്നിലെത്തി. സ്വന്തം തട്ടകത്തില്‍ ആരാധകരുടെ ആരവങ്ങളുടെ അകമ്പടിയോടെ തിരിച്ചുവരവിനുള്ള മോഹന്‍ ബഗാന്റെ ശ്രമങ്ങള്‍ക്കിടെ 51ാം മിനിറ്റിലാണ് ഗോകുലം ലീഡ് വര്‍ധിപ്പിച്ചത്. നവോച്ച സിങ്ങില്‍നിന്ന് ലഭിച്ച ത്രൂബോളുമായി മുന്നോട്ടു കയറി മാര്‍ക്കസ് ജോസഫ് തൊടുത്ത ഷോട്ട് ബഗാന്‍ ഗോള്‍കീപ്പറെ മറികടന്ന് വലയില്‍. 64 ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ആശ്വാസഗോള്‍ സാല്‍വോ ചമോരൊ നേടി.

ഇരുടീമിലും ഓരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ടു. ഗോകുലം താരം ജസ്റ്റിന്‍ ജോര്‍ജ് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 87ാം മിനിറ്റിലാണ് പുറത്തുപോയത്. തുടര്‍ന്ന് 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്. ഇഞ്ച്വറി ടൈമിന്റെ അവസാനമിനിറ്റില്‍ പെനല്‍റ്റി നിഷേധിച്ചതിന് റഫറിക്കെതിരെ കയര്‍ത്ത മോഹന്‍ ബഗാന്‍ താരം ഫ്രാന്‍സെസ്‌കോ മൊറാന്റെയ്ക്കും ചുവപ്പുകാര്‍ഡ് ലഭിച്ചു. ഡ്യുറന്റ് കപ്പില്‍ 16 തവണ ചാമ്പ്യന്‍മാരായിട്ടുള്ള ടീമാണ് മോഹന്‍ ബഗാന്‍. സെമിയില്‍ മറ്റൊരു കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്താണ് ഗോകുലം ഫൈനലില്‍ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം നേടിയിട്ടുണ്ട്.

 

Viral News

Read more topics: mohan began, win in gokulam fc,
English summary
mohan began win in gokulam fc
topbanner

More News from this section

Subscribe by Email