Monday February 24th, 2020 - 2:40:pm
topbanner

ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ ഒന്നിക്കുന്നു

JB
ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ ഒന്നിക്കുന്നു

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ക്ലബ്ബായ കൊല്‍ക്കത്ത മോഹന്‍ ബഗാനും സൗരവ് ഗാംഗുലി സഹഉടമസ്ഥനായ ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബ് എടികെയും ഇനി ഒന്ന്. എടികെയുടെ ഉടമസ്ഥരായ ആര്‍പിഎസ്ജി ഗ്രൂപ്പ് മോഹന്‍ ബഗാന്‍ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിയതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്.ഈ സീസണ്‍ ഐഎസ്എല്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ജൂണില്‍ ലയനം യാഥാര്‍ഥ്യമാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എടികെ മോഹന്‍ ബഗാന്‍ എന്നോ മോഹന്‍ ബഗാന്‍ എടികെ എന്നോ ആയിരിക്കും ക്ലബ്ബിന്റെ പുതിയ പേരെന്ന് എടികെ ഉടമസ്ഥരിലൊരാളായ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ഐഎസ്എല്‍ ഇന്ത്യയിലെ മുന്‍നിര ലീഗായതോടെ ഗ്ലാമര്‍ നഷ്ടപ്പെട്ട ഐ ലീഗില്‍നിന്നു മോചനം തേടിയാണ് മോഹന്‍ ബഗാന്റെ ലയനം.

1889 ഓഗസ്റ്റ് 15നാണ് കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍ ക്ലബ് തുടങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ചാംപ്യന്‍ഷിപ്പുകളിലെല്ലാം അനേകം തവണ ജേതാക്കളാകാന്‍ ബഗാന് കഴിഞ്ഞിട്ടുണ്ട്. 30 തവണ കല്‍ക്കട്ട ലീഗ് ജേതാക്കളായി. 16 തവണ ഡ്യൂറന്‍ഡ് കപ്പ് ഉയര്‍ത്തി. റോവേഴ്‌സ് കപ്പ് (14), ഐഎഫ്എ ഷീല്‍ഡ് (22), ഫെഡറേഷന്‍ കപ്പ് (14) എന്നിങ്ങനെയാണ് മറ്റ് കിരീട നേട്ടങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ രണ്ടുതവണയും ഐ ലീഗ് ഒരുവട്ടവും അതിനുമുന്‍പത്തെ ദേശീയ ഫുട്‌ബോള്‍ ലീഗില്‍ 3 തവണയും ജേതാക്കളായി.

ഐഎസ്എല്ലില്‍ രണ്ടുവട്ടം ജേതാക്കളായിട്ടുള്ള എടികെയില്‍ ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, സഞ്ജീവ് ഗോയങ്ക എന്നിവര്‍ക്കു പുറമേ ഹര്‍ഷവര്‍ധന്‍ നിയോറ്റിയ, ഉത്സവ് പരേഖ് എന്നിവര്‍ക്കാണ് ഓഹരിയുള്ളത്.രണ്ടു ക്ലബ്ബുകളും ഒന്നാകുന്നതോടെ കളിക്കാരും പരിശീലകരും ഉള്‍പ്പെടെയുള്ളവരുടെ ഭാവി എന്താകുമെന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊല്‍ക്കത്തയില്‍ ഏറ്റവും അധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നുകൂടിയാണ് മോഹന്‍ ബഗാന്‍. ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാക്കാലവും ആവേശം നിറയ്ക്കുന്ന ഈസ്റ്റ് ബംഗാള്‍ ബഗാന്‍ കൊല്‍ക്കത്ത ഡാര്‍ബി പോരാട്ടത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.

 

Read more topics: mohan bagan, ATA, tie up, isl,
English summary
mohan bagan and ata tie up
topbanner

More News from this section

Subscribe by Email