Saturday July 20th, 2019 - 9:59:pm
topbanner
topbanner

ഖത്തറിന് ലോകകപ്പ് അനുവദിച്ചതിൽ ക്രമക്കേട്; മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ

JB
ഖത്തറിന് ലോകകപ്പ് അനുവദിച്ചതിൽ ക്രമക്കേട്; മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ

 മുൻ യുവേഫ അധ്യക്ഷൻ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. ഖത്തറിന് 2022 ലോകകപ്പ് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഫ്രഞ്ച് ഫുട്ബോളറും 2007 മുതൽ യൂറോപ്യൻ ഫുട്ബോൾ സംഘടനകളുടെ തലവനുമായിരുന്നു മിഷേൽ പ്ലാറ്റിനി. പാരിസ് നഗരത്തിനടുത്തുനിന്നാണ് ചൊവ്വാഴ്ച ഫ്രഞ്ച് പൊലീസ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്.2022ലെ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്ലാറ്റിനി കുറ്റം ചെയ്തതായാണ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.

ലോകകപ്പ് വേദി അനുവദിക്കുന്നതിനുവേണ്ടി നടത്തിയ വോട്ടെടുപ്പിലായിരുന്നു പ്ലാറ്റിനിയുടെ ഇടപെടൽ. ഖത്തറിന് വേദി ലഭിക്കുന്നതിനായി പ്ലാറ്റിനി വോട്ട് മറിച്ചുനൽകിയെന്നായിരുന്നു ആരോപണം. ചൈനയെ മറികടന്ന് ഖത്തർ വേദി സ്വന്തമാക്കിയതിനു പിന്നിൽ അന്നത്തെ യുവേഫ പ്രസിഡന്‍റായിരുന്ന പ്ലാറ്റിനിയുടെ ഇടപെടലായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് മീഡിയപാർട്ട് പുറത്തുവിട്ടത്. മുൻ ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റർ എഴുതിയ പുസ്തകത്തിലും പ്ലാറ്റിനിയ്ക്കെതിരെ സമാനമായ ആരോപണം ഉണ്ടായിരുന്നു.

Read more topics: mishal plattiny, arrested,
English summary
mishal plattiny arrested
topbanner

More News from this section

Subscribe by Email