Tuesday January 28th, 2020 - 11:43:am
topbanner

കോഹ്ലിയെ വട്ടംകറക്കി 'കണക്ക്'; മനസ്സുതുറന്ന് താരം

BI
 കോഹ്ലിയെ വട്ടംകറക്കി 'കണക്ക്'; മനസ്സുതുറന്ന് താരം

റെക്കോഡ് ബുക്കിലെ സകല കണക്കുകളും തെറ്റിച്ചയാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പേസിനും, ബൗണ്‍സിനും, സ്പിന്നിനും മുന്നില്‍ പതറാത്ത കോഹ്ലിക്ക് കനത്ത വെല്ലുവിളി ഉയര്‍ന്ന കാലമുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പത്താം ക്ലാസില്‍ കണക്കുപരീക്ഷ പാസാവാന്‍ എടുത്തതുപോലുള്ള അധ്വാനമൊന്നും ക്രിക്കറ്റില്‍ എടുത്തിട്ടില്ലെന്ന് കോഹ്ലി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്കില്‍ നൂറില്‍ തനിക്ക് കിട്ടിയരുന്നത് വെറും മൂന്നുമാര്‍ക്കായിരുന്നുന്നെന്ന് കോഹ്ലി ഒരു സ്‌പോര്‍ട്‌സ് വെബ് ഷോയില്‍ പറഞ്ഞു.

എന്തിനാണ് ഒരാള്‍ കണക്ക് പഠിക്കുന്നതെന്നുകൂടി തനിക്ക് മനസിലായിരുന്നില്ലെന്നും പത്താം ക്ലാസ് എങ്ങനെയെങ്കിലും പാസായാല്‍ മതിയെന്നായിരുന്നു ചിന്തയെന്നും കോഹ്ലി പറഞ്ഞു. എന്തൊക്കെയായാലും കണക്കില്‍ പിന്നില്‍ നിന്നുകൊണ്ട് റെക്കോര്‍ഡുകളുടെ കളിത്തോഴനായി മാറിയ ഇന്ത്യന്‍ നായകന്‍ മറ്റുള്ളവര്‍ക്ക് റോള്‍ മോഡലാകുകയാണ്.

Read more topics: virat kohli, Maths
English summary
maths very tough virat kohli
topbanner

More News from this section

Subscribe by Email