Tuesday February 25th, 2020 - 5:03:am
topbanner

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്; മനീഷ് പാണ്ഡെയും നവദീപ് സെയ്‌നിയും ടീമില്‍

JB
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്;  മനീഷ് പാണ്ഡെയും നവദീപ് സെയ്‌നിയും ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക. ഋഷഭ് പന്തിന്റെ അഭാവത്തില്‍ ലോകേഷ് രാഹുലാവും വിക്കറ്റ് കീപ്പര്‍. ഓസീസ് ടീമില്‍ മാറ്റങ്ങളില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മത്സരത്തിലെ കൂറ്റന്‍ തോല്‍വിയുടെ ഓര്‍മയിലാണ് ഇന്ത്യ ഇറങ്ങുക. അതുകൊണ്ട് തന്നെ നിര്‍ണായകമായ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. ഷര്‍ദുല്‍ താക്കൂറിനു പകരം നവദീപ് സെയ്‌നി ടീമിലെത്തുന്നതോടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അല്പം കൂടി ശക്തമാവും. മനീഷ് പാണ്ഡെയുടെ വരവ് ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെയും ശക്തമാക്കും.

കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറിലിറങ്ങി പരാജയപ്പെട്ട കോലി തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങും. ആദ്യ മത്സരത്തിനു ശേഷം കോലി അത് വ്യക്തമാക്കിയിരുനു. അങ്ങനെയെങ്കില്‍ ലോകേഷ് രാഹുല്‍ നാലാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും കളിക്കും.

ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവങ്ങിയത്. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ് ഓസ്ട്രേലിയയുടെ വിജയ ശില്പികള്‍. ഇന്ത്യ നേടിയ 255 റണ്‍സ് ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവര്‍ ബാക്കി നിര്‍ത്തി മറികടന്നു. ഇന്ത്യക്കു വേണ്ടി 74 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് തിളങ്ങിയത്. കെഎല്‍ രാഹുല്‍ 47 റണ്‍സടിച്ചു. വിരാട് കോലി 16 റണ്‍സ് മാത്രമാണ് നേടിയത്.

 

English summary
maneesh panda and navadeep in indian team
topbanner

More News from this section

Subscribe by Email