Tuesday July 16th, 2019 - 1:54:pm
topbanner
topbanner

ബുംറയെ പുകഴ്ത്തി ഓസിസ് താരം ഗ്ലെന്‍ മഗ്രാത്ത്

suji
ബുംറയെ പുകഴ്ത്തി ഓസിസ് താരം ഗ്ലെന്‍ മഗ്രാത്ത്

ഇന്ത്യയുടെ പേസ് ബോളിങ് നിരയെ പ്രശംസിച്ച് ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. കൂട്ടത്തില്‍ ജസ്പ്രീത് ബുംറയെയാണ് മഗ്രാത്ത് കൂടുതല്‍ പുകഴ്ത്തിയത്. ലോകകപ്പില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ ഇനിയും ഏറെ മുന്നോട്ട് പോവാന്‍ ബുംറക്ക് സാധിക്കുമെന്നും മഗ്രാത്ത് പറഞ്ഞു.

എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ ടാലന്റ് ഹണ്ട് പ്രോഗ്രാമിന് എത്തിയതായിരുന്നു മഗ്രാത്ത്. 'അവര്‍ ഓസ്‌ട്രേലിയയില്‍ കാഴ്ച വെച്ചത് മികച്ച പ്രകടനാണ്. ജസ്പ്രീത് ബുംറയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്,' മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

ചെറിയ റണ്‍ അപുമായി എത്തുന്ന ബുംറയുടെ ആക്ഷന്‍ ഏറെ മികച്ചതാണെന്നും മഗ്രാത്ത് പറഞ്ഞു. ഓസ്‌ട്രേലിയ ലോകകപ്പ് നേടിയപ്പോള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള താരമാണ് മഗ്രാത്ത്. ലോകത്തെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്.

'എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളുണ്ട്. ക്രിക്കറ്റ് എന്‍ജോയ് ചെയ്യുന്നിടത്തോളം സമയം അദ്ദേഹം കളി തുടരണം,' മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

 

Read more topics: magrath , bumrah
English summary
magrath praise bumrah
topbanner

More News from this section

Subscribe by Email