Friday February 21st, 2020 - 4:52:pm
topbanner

നായകനായ ശേഷം വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം പരമ്പരയായി ന്യൂസിലന്‍ഡിനോടുള്ള പരാജയം

suji
നായകനായ ശേഷം വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം പരമ്പരയായി ന്യൂസിലന്‍ഡിനോടുള്ള പരാജയം

നായകനായ ശേഷം വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം പരമ്പരയാണ് ന്യൂസിലന്റില്‍ അവസാനിച്ചത്. ഇന്ത്യ 30ന് പരാജയപ്പെട്ടപ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു അര്‍ധശതകം പോലും കോലിക്ക് ഈ പരമ്പരയില്‍ നേടാനായില്ല. മൂന്ന് മത്സരങ്ങളിലും ബാറ്റ് ചെയ്ത കോലി ആകെ നേടിയത് 75 റണ്‍സാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ സമ്മറില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടത്തിയ പരമ്പരയിലായിരുന്നു നേരത്തെ കോലിയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം. അന്ന് മൂന്ന് ഏകദിനങ്ങളില്‍ നിന്ന് കോലി ആകെ നേടിയത് 89 റണ്‍സായിരുന്നു. 2018/19ല്‍ ന്യൂസിലന്റ് പര്യടനം നടത്തിയപ്പോഴും ഇന്ത്യന്‍ നായകന്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. 5 മത്സരങ്ങളില്‍ നിന്ന് 148 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇല്ലാത്ത സാഹചര്യത്തില്‍ കിവീസിനെതിരായ പരമ്പരയില്‍ കോലിക്ക് വലിയ ഉത്തരവാദിത്വം ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങളിലും കോലി വീണു. ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണ് ഈ പരമ്പരയില്‍ സ്ഥിരതയോടെ കളിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

 

Read more topics: kohli ,india, newzeland flops
English summary
kohli india newzeland flops
topbanner

More News from this section

Subscribe by Email