Tuesday December 1st, 2020 - 2:06:am

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവർഗ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

RA
രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവർഗ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

വെല്ലിങ്ടണ്‍: രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ആമി സാറ്റെര്‍ത്‌വെയ്റ്റിനും ലീ താഹുഹുവിനും പെണ്‍കുഞ്ഞ് പിറന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലീ താഹുഹുവാണ് കുഞ്ഞിന്‍റെ ജനനം ലോകത്തോട് പറഞ്ഞത്. ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ഇരുവരും ഗ്രേസ് മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഈ മാസം 13-ന് ആയിരുന്നു ഗ്രേസ് മേരിയുടെ ജനനം. കിവീസിനായി കളിക്കവെ 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തങ്ങള്‍ ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചത്.ഇതിനു പിന്നാലെ ആമി സാറ്റെര്‍ത്‌വെയ്റ്റിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തിരുന്നു.

English summary
kivis parents birth baby
topbanner

More News from this section

Subscribe by Email