Sunday December 8th, 2019 - 3:06:am
topbanner

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഒരു റണ്ണിന് യുപിയെ തോല്‍പ്പിച്ച് കേരളം

jb
 സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഒരു റണ്ണിന് യുപിയെ തോല്‍പ്പിച്ച് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് നാലാം ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന അവസാന മത്സരത്തില്‍ ഒരു റണ്ണിനാണ് കേരളം യുപിയെ തോല്‍പിച്ചത്. മഴ നിയമം അനുസരിച്ചാണ് കേരളം വിജയിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കേരളത്തിന് സൂപ്പര്‍ ലീഗിലേക്ക് പ്രവേശനം നേടാനായില്ല. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമേ സൂപ്പര്‍ ലീഗിലേക്ക് പ്രവേശനം ലഭിക്കൂ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 119 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 28 പന്തുകളില്‍ 38 റണ്‍സെടുത്ത സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. അക്ഷയ് ചന്ദ്രന്‍ (18), എസ് മിധുന്‍(17), ജലജ് സക്‌സേന (14*) വിഷ്ണു വിനോദ് (13) എന്നിവരാണ് ഇരട്ടയക്കം കുറിച്ച മറ്റു താരങ്ങള്‍. സച്ചിന്‍ ബേബി ഒരു റണ്‍സെടുത്തും റോബിന്‍ ഉത്തപ്പ രണ്ട് റണ്‍സെടുത്തും പുറത്തായി. ടോപ്പ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ഒരുപോലെ പരാജയപ്പെട്ടപ്പോള്‍ വാലറ്റത്തിന്റെ പോരാട്ടമാണ് കേരളത്തെ കനത്ത തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

മറുപടി ബാറ്റിംഗില്‍ ഉത്തര്‍പ്രദേശിനും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. സമര്‍ത്ഥ് സിംഗ് (4), ഉപേന്ദ്ര യാദവ് (0), റിങ്കു സിംഗ് (5), ശുഭം ചോബേ (0) എന്നിവര്‍ വേഗം പുറത്തായി. 30 റണ്‍സെടുത്ത അക്ഷദീപ് നാഥ് പുറത്താവാതെ നിന്നെങ്കിലും ഏഴ് ഓവര്‍ അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ യുപി 42 റണ്‍സ് എടുത്തു നില്‍ക്കെ മഴ പെയ്തതിനെത്തുടര്‍ന്ന് കേരളം വിജയിക്കുകയായിരുന്നു.

ആറു മത്സരങ്ങളില്‍ നാലു ജയമടക്കം 16 പോയിന്റുമായാണ് കേരളം ടൂര്‍ണമെന്റ് യാത്ര അവസാനിപ്പിക്കുന്നത്.

 

Read more topics: saiyd mushthaq ali trophy,kerala,up,
English summary
kerala win against up in saiyd mushthaq ali trophy
topbanner

More News from this section

Subscribe by Email