Sunday December 8th, 2019 - 4:17:am
topbanner

സ്വന്തമായി പോൾവാൾട്ടില്ല ; സ്വപ്നം പാഴായി കണ്ണീരോടെ മടങ്ങി നിബിൻ സാബു

Anusha unnikrishnan
സ്വന്തമായി പോൾവാൾട്ടില്ല ;  സ്വപ്നം പാഴായി കണ്ണീരോടെ മടങ്ങി നിബിൻ സാബു

കണ്ണൂർ : ഏറെ പ്രതീക്ഷകളോടെയാണ് നിബിൻ സാബു അറുപത്തി മൂന്നാമത് സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് വണ്ടികയറിയത്. സീനിയർ വിഭാഗം പോൾവാൾട്ടിൽ പങ്കെടുക്കാൻ മൈതാനത്തിലെത്തിയപ്പോൾ നിബിനു സ്വന്തമായി ഫൈബർ പോളില്ലാത്തതിന്റെ പേരിൽ മത്സരിക്കാൻ സാധിച്ചില്ല. തൃശ്ശൂർ ആർ എം എച്ച് എസ് എസ് ആളൂരിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് നിബിൻ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2017 ൽ പാലായിൽ വെച്ച് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പോൾവാൾട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അതും പരിശീലിക്കാൻ ഫൈബർ പോൾ ഇല്ലാതെ തന്നെ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുള ഉപയോഗിച്ച് ചാടിയായിരുന്നു പരിശീലനം. ഈ പരിശീലനം വെച്ചാണ് നിബിൻ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പെങ്കെടുക്കാൻ എത്തിയത്. സ്വന്തമായി പോൾവാൾട്ട് ഇല്ലാത്തതിനാൽ വർഷങ്ങളായിപരിശീലനം നടത്താറില്ല.

കായികമേളകളിലെത്തുമ്പോൾ മറ്റു സ്‌കൂളുകളുടെ പോൾവാൾട്ട് ഉപയോഗിച്ചാണ് നിബിൻ മത്സരിക്കാറുള്ളത്. സ്‌കൂളിനു സ്വന്തമായി പോൾവാൾട്ട് 2017 ലും 2018 ലും നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോമൺ ഫൈബർപോൾ ഉപയോഗിച്ചാണ് നിബിൻ മത്സരിച്ചത്. ഇത്തവണ കണ്ണൂരിൽ കായികമേളയ്‌ക്കെത്തിയപ്പോഴും കോമൺ പോളിൽ മത്സരിക്കാമെന്നാണ് കരുതിയത്. 

എന്നാൽ കോമൺ പോളിൽ മത്സരിക്കാൻ സാധിക്കില്ലെന്നാണ് സംഘാടകർ പറഞ്ഞെതെന്നു നിബിൻ സാബു കേരളം ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ഇതോടെ നിബിന് ഈ വർഷം സംസ്ഥാന കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായിരിക്കുകയാണ്. ഏറെ വിങ്ങലോടെയാണ് നിബിൻ കണ്ണൂർ വിടുന്നത്.

English summary
kerala state school sports meet nibinsabu missing polvalt missing case
topbanner

More News from this section

Subscribe by Email