Saturday December 7th, 2019 - 7:13:am
topbanner

വിപ്ലവഭൂമിയിൽ പോരാട്ട വീര്യവുമായി എറണാകുളം മുന്നിൽ

Anusha unnikrishnan
വിപ്ലവഭൂമിയിൽ പോരാട്ട വീര്യവുമായി എറണാകുളം മുന്നിൽ

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍: അറുപത്തിമൂന്നാം കായികമേളയുടെ രണ്ടാം ദിവസത്തിൽ പാലക്കാടിനെ പിന്തള്ളി എറണാകുളം. ആദ്യ ദിവസം പാലക്കാടിന് രണ്ട് പോയിന്റ് പിന്നില്‍ രണ്ടാമതായിരുന്ന എറണാകുളം രണ്ടാം ദിനം പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ഒരു പോയിന്റിന് മുന്നിലെത്തി ഒന്നാംസ്ഥാനത്ത് എത്തുകയായിരുന്നു.

41 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 11 സ്വര്‍ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കം 77.33 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 7 സ്വര്‍ണവും 13 വെള്ളിയും 4 വെങ്കലവുമടക്കം 76.33 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. അഞ്ച് സ്വര്‍ണവും 6 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 46.33 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. ആതിഥേയരായ കണ്ണൂര്‍ 3 സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലും നേടി ആറാമത് ഉണ്ട്.

സ്‌കൂളുകളില്‍ പാലക്കാട് കല്ലടി സ്‌കൂളാണ് ഒന്നാമത്. 2 സ്വര്‍ണം 6 വെള്ളി, 2 വെങ്കലമടക്കം 28.33 പോയിന്റ്. മൂന്ന് വീതം സ്വര്‍ണവും വെങ്കലവും രണ്ട് വെള്ളിയുമടക്കം 22.33 പോയിന്റ് നേടി രണ്ടാമതായി. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്. ആദ്യദിനം മാര്‍ ബേസിലായിരുന്നു മുന്നില്‍. നാല് സ്വര്‍ണം നേടിയ എറണാകുളം ജില്ലയിലെ മണീട് സ്‌കൂളാണ് മൂന്നാമത്.

English summary
kerala school sports meet ernakulam is in first level
topbanner

More News from this section

Subscribe by Email