Thursday December 12th, 2019 - 7:02:am
topbanner

ഐഎസ്എല്‍; സമനിലയില്‍ കുരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്

NewsDesk
ഐഎസ്എല്‍; സമനിലയില്‍ കുരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ സമനിലയില്‍ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് ഗോവ സമനിലയില്‍ എത്തിയത്. ലെനി റോഡ്രിഗസാണ് ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്. 2 -2 എന്നതാണ് ഗോള്‍നില.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ കേരളം കളിയില്‍ ആധിപത്യം നേടിയിരുന്നു. നാല്‍പത്തിയൊന്നാം മിനിറ്റില്‍ ഗോവ തിരിച്ചടിച്ചു. സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം മിനിറ്റില്‍ വല കുലുക്കിയത്. ജാക്കിചന്ദ് സിംഗിന്റെ ക്രോസില്‍ മുര്‍താദ സെറിഗിനാണ് ഗോവയ്ക്കായി ഗോള്‍ നേടിയത്. അന്‍പത്തിയൊന്നാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ പാസില്‍ നിന്ന് ഗോള്‍ നേടി റാഫേല്‍ മെസി ബൗളി കേരളത്തെ മുന്നിലെത്തിച്ചു. 91 ാം മിനിറ്റിലായിരുന്നു ഗോവയുടെ സമനില ഗോള്‍ നേട്ടം.

എടികെയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള മത്സരങ്ങളില്‍ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പിന്‍മാറിയതോടെ തുടര്‍ തോല്‍വിയായിരുന്നു ടീമിന്.

Read more topics: isl, kerala blasters, goa fc,
English summary
kerala blasters tie against goa
topbanner

More News from this section

Subscribe by Email