Friday July 10th, 2020 - 6:17:am

ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻ കെന്റോ മൊമൊറ്റക്ക് വാഹനാപകടത്തില്‍ പരിക്ക്

Anusha unni
ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻ കെന്റോ മൊമൊറ്റക്ക് വാഹനാപകടത്തില്‍ പരിക്ക്

ക്വാലാലംപുര്‍ : ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരവും നിലവിലെ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമൊറ്റക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മലേഷ്യ മാസ്റ്റേഴ്‌സില്‍ ഈ സീസണിലെ ആദ്യ വിജയം നേടിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് താരത്തിന് അപകടം സംഭവിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്വാലാലംപുര്‍ വിമാനത്താവളത്തിലേക്ക് പോകവേ ഹൈവേയില്‍ വച്ച്‌, മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ മൊമൊറ്റ സഞ്ചരിച്ച വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൊമൊറ്റയുടെ അസിസ്റ്റന്റ് കോച്ച്‌, ഫിസിയോ തെറാപ്പിസ്റ്റ്, ബാഡ്മിന്റണ്‍ ഒഫീഷ്യല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എല്ലാവരെയും പുത്രജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊമൊറ്റയുടെ മൂക്കിനാണ് സാരമായി പരുക്കേറ്റിട്ടുള്ളത്. മുഖത്തും മുറിവുകളുണ്ട്. പരിക്കേറ്റതോടെ താരത്തിന്റെ ടോക്കിയോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടിയാവും.

Read more topics: kuala lumpur, accident, kento momata,
English summary
kento momata injured in van accident
topbanner

More News from this section

Subscribe by Email