Friday August 23rd, 2019 - 2:12:am
topbanner
topbanner

രണ്ടാം ഏകദിനത്തില്‍ വിന്റീസിനെതിരെ ഇന്ത്യക്ക് വിജയം

suji
രണ്ടാം ഏകദിനത്തില്‍ വിന്റീസിനെതിരെ ഇന്ത്യക്ക് വിജയം

രണ്ടാം ഏകദിനത്തില്‍ വിന്റീസിനെതിരെ ഇന്ത്യക്ക് വിജയം. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയം നേടിയത്. 46 ഓവറില്‍ 270 റണ്‍സായി പുതുക്കി നിശ്ചയിച്ച ലക്ഷ്യം പിന്തുടര്‍ന്ന വിന്റീസ് 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. 59 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഇന്നലെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ആതിഥേയരെ 125 പന്തില്‍ 120 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മികച്ച സ്‌കോറിലെത്തിച്ചത്. അര്‍ദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍, കോഹ്ലിക്കൊപ്പം ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

വിന്‍ഡീസിന്റെ ഇവിന്‍ ലൂയിസ് മാത്രമാണ് തിളങ്ങിയത്. 80 പന്തില്‍ 65 റണ്‍സായിരുന്നു നേട്ടം. ഭുവനേശ്വര്‍ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കരിയറില്‍ 42ാമത്തെ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

 

Read more topics: india, westindies
English summary
india won the match against westindies
topbanner

More News from this section

Subscribe by Email