Saturday May 30th, 2020 - 1:11:pm

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ വിജയം

JB
 ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ വിജയം

വിശാഖപട്ടണം: വാലറ്റത്തെ ചെറുത്തുനില്‍പ്പിനും ഒടുവില്‍ ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ബോളിങ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിനാണ് പുറത്തായത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ വിജയം.ഒരു ഘട്ടത്തില്‍ അഞ്ചാം ദിനം ലഞ്ചിന് മുമ്പ് തന്നെ ഇന്ത്യ വിജയം കൈപ്പിടിയില്‍ ഒതുക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ വാലറ്റത്ത് സേനുരന്‍ മുത്തുസ്വാമിയും ഡെയ്ന്‍ പീഡ്റ്റും വന്‍ ചെറുത്തുനില്‍പ്പാണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് 9ാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കായി റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 91 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒടുവില്‍ മുഹമ്മദ് ഷമിയാണ് അവസാനത്തെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഷമി അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ നാല് വിക്കറ്റുകളും വീഴ്ത്തി. അശ്വിന്‍ 1 വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിങ്‌സിലുമായി അശ്വിന്‍ ആകെ എട്ട് വിക്കറ്റുകളാണ് പിഴുതത്.

ഷമിക്ക് പിന്നാലെ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിനെ തകര്‍ത്ത് കളഞ്ഞത്. ഒരോവറില്‍ ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 39 റണ്‍സെടുത്ത മാര്‍ക്രം, ഫിലാണ്ടര്‍, കേശവ് മഹാരാജ് എന്നിവരെയാണ് ജഡേജ മടക്കി അയച്ചത്. എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറുകയാണ് ദക്ഷിണാഫ്രിക്ക. 37 ഓവറില്‍ 100 റണ്‍സാണ് നേടാനായത്.

ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യക്ക് മേല്‍ക്കൈ. 395 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് നാലാം ദിനം തന്നെ നഷ്ടമായിരുന്നു. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ അശ്വിനും മുഹമ്മദ് ഷമിയും സന്ദര്‍ശകരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

10 റണ്‍സെടുത്ത ഡിബ്രുയിനെ തുടക്കത്തില്‍ തന്നെ അശ്വിന്‍ പുറത്താക്കി. തൊട്ട് പിന്നാലെ അപകടകാരിയായ ടെംപ ബാവുമയെ മുഹമ്മദ് ഷമിയും പുറത്താക്കി. 13 റണ്‍സെടുത്ത ഡുപ്ലെസിയെയും ഷമി പുറത്താക്കി. 50 റണ്‍സ് കടന്നപ്പോഴേക്കും ദക്ഷിണാഫ്രിക്കക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി.

 

English summary
india win aganist southafrica on 1st test
topbanner

More News from this section

Subscribe by Email