Friday April 3rd, 2020 - 3:16:pm
topbanner

ന്യൂസിലന്‍ഡിനെതിരായ 5-ാം ടി20യില്‍ ഇന്ത്യക്ക് ഏഴു റണ്‍സ് ജയം; പരമ്പര തൂത്തുവാരി

JB
ന്യൂസിലന്‍ഡിനെതിരായ 5-ാം ടി20യില്‍ ഇന്ത്യക്ക് ഏഴു റണ്‍സ് ജയം; പരമ്പര തൂത്തുവാരി

ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.ജയത്തോടെ ടി20 പരമ്പര 5 -0 ന് നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. 17 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലന്‍ഡിനെ റോസ് ടെയ്ലര്‍ സെയ്ഫെര്‍ട്ട് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യക്കായി ജസ്പ്രിത് ബുംറ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സെയ്നിയും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റുമെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്. ഓപ്പണര്‍ സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ശിവം ദുബൈ എന്നിവരാണ് പുറത്തായത്. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് സഞ്ജുവിനെ എടുക്കാനായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

 

Read more topics: india, win, newsland, t20 ,
English summary
india win against newsland in 5th t20
topbanner

More News from this section

Subscribe by Email