Monday December 16th, 2019 - 4:45:pm
topbanner

മഴ കളി മുടക്കി; ഇന്ത്യ-വിന്‍ഡീസ് ഒന്നാം ഏകദിനം ഉപേക്ഷിച്ചു

JB
മഴ കളി മുടക്കി; ഇന്ത്യ-വിന്‍ഡീസ് ഒന്നാം ഏകദിനം ഉപേക്ഷിച്ചു

കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം ആരംഭിച്ചെങ്കിലും പിന്നെയും മഴ കളി മുടക്കി. വെസ്റ്റ് ഇന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 54 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. മഴ വീണ്ടും ശക്തിപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഴയെ തുടര്‍ന്ന് 34 ഓവറാക്കി മത്സരം ചുരുക്കുകയായിരുന്നു. എന്നാല്‍, രണ്ടാമതും മഴയെത്തി മത്സരം തടസപ്പെടുത്തി. ഒന്നര മണിക്കൂറിലേറെ പിന്നെയും മഴ തുടര്‍ന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയര്‍മാര്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഇവിന്‍ ലൂയിസ് (40), ഷായ് ഹോപ്പ് (6) എന്നിവരായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. മറ്റൊരു ഓപ്പണറായ ക്രിസ് ഗെയില്‍ 11 റണ്‍സുമായി പുറത്തായിരുന്നു. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വിന്‍ഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു.

 

English summary
india west indies odi droped due to rain
topbanner

More News from this section

Subscribe by Email