Tuesday July 16th, 2019 - 1:53:pm
topbanner
topbanner

ലോകകപ്പ് ; പോയിന്റ് നിലയില്‍ ആദ്യ നാലില്‍ ഇടം പിടിച്ച് ഇന്ത്യ

suji
ലോകകപ്പ് ; പോയിന്റ് നിലയില്‍ ആദ്യ നാലില്‍ ഇടം പിടിച്ച് ഇന്ത്യ

2019 ലോകകപ്പിന്റെ ആദ്യ ഘട്ടത്തിലെ പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ആദ്യ നാലില്‍ ഇടം പിടിച്ച് കരുത്തോടെ ഇന്ത്യ. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നിലവിലുള്ള ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയോട് മാത്രമാണ് അവര്‍ ഇത് വരെ പരാജയപ്പെട്ടത്.

ഇത് വരെ ഒരു മത്സരവും തോല്‍ക്കാത്ത രണ്ട് ടീമുകള്‍ ഇന്ത്യയും ന്യൂസിലന്റുമാണ്. ഇരുടീമുകളും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും 7 പോയിന്റ് ഉണ്ടെങ്കിലും റണ്‍റേറ്റില്‍ ന്യൂസിലന്റ് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

ആതിഥേയരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുണ്ട്. ഒരു മത്സരം തോറ്റ അവര്‍ക്ക് 6 പോയിന്റുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടത്തുന്ന ഒരു ടീമാണ് ബംഗ്ലാദേശ്. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ അവര്‍ 5 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി അഞ്ചാമതാണ്. നിലവിലെ സാഹചര്യങ്ങളില്‍ ആദ്യ നാല് ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള ഒരു ടീം ബംഗ്ലാദേശാണ്.

ശ്രീലങ്ക 4 പോയിന്റുമായി ആറാം സ്ഥാനത്തും വിന്‍ഡീസ് 3 പോയിന്റുമായി ഏഴാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക 3 പോയിന്റുമായി എട്ടാം സ്ഥാനത്തുമുണ്ട്. മൂന്ന് പോയിന്റുള്ള പാകിസ്ഥാന്‍ 9ാമതമാണ്.
അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്.

Read more topics: india, position, world cup
English summary
india position in world cup
topbanner

More News from this section

Subscribe by Email