Wednesday April 1st, 2020 - 1:21:pm
topbanner

ഇന്ത്യക്കെതിരായ നാലാം ടി-20; ന്യൂസിലന്‍ഡിന് 166 റണ്‍സ് വിജയലക്ഷ്യം

JB
 ഇന്ത്യക്കെതിരായ നാലാം ടി-20; ന്യൂസിലന്‍ഡിന് 166 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ നാലാം ടി-20യില്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് എടുത്തത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ലോകേഷ് രാഹുല്‍ 39 റണ്‍സെടുത്തു. 3 വിക്കറ്റെടുത്ത ഇഷ് സോധിയാണ് ന്യൂസിലന്‍ഡിനായി തിളങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഹിത് ശര്‍മ്മക്കു പകരം ഓപ്പണറായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. ഒരു സിക്‌സറടിച്ച് നന്നായി തുടങ്ങിയ സഞ്ജു ആ ഓവറില്‍ തന്നെ പുറത്തായി. 8 റണ്‍സെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗ്ഗള്‍ജെയിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ പിടികൂടി. വിരാട് കോലി (11) ഹാമിഷ് ബെന്നറ്റിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറുടെ ഉജ്ജ്വല ക്യാച്ചില്‍ പുറത്തായി. ശ്രേയാസ് അയ്യരും (1), ശിവം ദുബേയും (12) ഇഷ് സോധിയുടെ ഇരകളായി. അയ്യരെ സീഫര്‍ട്ട് സ്റ്റമ്പ് ചെയ്തപ്പോള്‍ ദുബേ ടോം ബ്രൂസിനു പിടികൊടുത്ത് മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയ സാന്റ്‌നര്‍ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തില്‍ 88 എന്ന നിലയിലേക്ക് തള്ളി വിട്ടു.

ഏഴാം വിക്കറ്റില്‍ മനീഷ് പാണ്ഡെ-ശര്‍ദ്ദുല്‍ താക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാമിഷ് ബെന്നറ്റിന്റെ പന്തില്‍ ടിം സൗത്തി പിടിച്ചാണ് താക്കൂര്‍ (20) പുറത്തായത്. യുസ്വേന്ദ്ര ചഹാലിനെ (1) ടിം സൗത്തിയുടെ പന്തില്‍ സീഫര്‍ട്ട് പിടികൂടി. 36 പന്തുകളില്‍ മൂന്നു ബൗണ്ടറിയടക്കം 50 റണ്‍സെടുത്ത പാണ്ഡെയും 9 റണ്‍സെടുത്ത സെയ്‌നിയും പുറത്താവാതെ നിന്നു.

 

Read more topics: india, newzland, 4th t20,
English summary
india newzland 4th t20
topbanner

More News from this section

Subscribe by Email