Friday February 21st, 2020 - 4:46:pm
topbanner

മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുലിന് സെഞ്ചുറി; ന്യൂസീലന്റിന് 297 റണ്‍സ് വിജയലക്ഷ്യം

JB
മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുലിന് സെഞ്ചുറി; ന്യൂസീലന്റിന് 297 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസിലന്റ് ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു.മൗണ്ട് മാന്റ്നൂവില്‍ ലോകേഷ് രാഹുല്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും അടക്കം 104 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഇന്ത്യന്‍ ബാറ്റിംഗിലെ ഹൈലൈറ്റ്. മൂന്നാം ഏകദിനത്തിലും ഓപ്പണര്‍മാരുടെ പ്രകടനം പ്രതീക്ഷിച്ചത്ര മികവുറ്റതല്ലാതായപ്പോള്‍ ഫോമില്‍ തുടരുന്ന ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടാന്‍ സഹായകരമായത്. ശ്രേയസ് അയ്യരും അര്‍ധ സെഞ്ചുറി നേടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മധ്യനിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡേയും ബാറ്റിംഗില്‍ തിളങ്ങി. ഓപ്പണര്‍ പൃഥ്വി ഷാ (42 പന്തില്‍ 40) മികച്ച തുടക്കം കുറിച്ചെങ്കിലും മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നിരാശരാക്കി.

 

 

 

Read more topics: india, newzland, 3rd odi,
English summary
india newzland 3rd odi
topbanner

More News from this section

Subscribe by Email