Wednesday June 19th, 2019 - 5:29:pm
topbanner
topbanner

ഇന്ത്യ സെമി ഫൈനലിലേക്ക് കുതിക്കുമോ? ഉറപ്പിക്കാന്‍ സമയമായില്ലെന്ന് വിരാട് കോഹ്‌ലി

suji
ഇന്ത്യ സെമി ഫൈനലിലേക്ക് കുതിക്കുമോ? ഉറപ്പിക്കാന്‍ സമയമായില്ലെന്ന് വിരാട് കോഹ്‌ലി

2019 ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് രണ്ട് മത്സരങ്ങള്‍. എതിരാളികള്‍ ക്രിക്കറ്റിലെ കൊലകൊമ്പന്‍മാര്‍. എന്നിട്ടും രണ്ട് മത്സരങ്ങളിലും ഇന്ത്യ മികച്ച വിജയം ചൂടി. ഓസ്‌ട്രേലിയയ്ക്ക് എതിരെ മികച്ച ജയം കൂടി നേടിയതോടെ ഇന്ത്യ കപ്പ് നേടാന്‍ ഉറച്ചുള്ള വരവാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

എന്നാല്‍ ഇതുവഴി ടീം അനായാസം സെമി ഫൈനല്‍ ബര്‍ത്ത് നേടുമെന്നുള്ള വിശ്വാസം പക്വതയില്ലാത്തതാണെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കരുതുന്നത്. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് എതിരെ ചേസ് ചെയ്ത് വിജയിച്ച ശേഷം ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 352 റണ്‍ വിജയലക്ഷ്യം കുറിച്ച് അത് സംരക്ഷിക്കാനും ഇന്ത്യക്ക് സാധിച്ചു.

ഓവലില്‍ ഇന്ത്യന്‍ ടീം കൂട്ടായ പ്രവര്‍ത്തനം കാഴ്ചവെച്ചത് ടീമിന് ആശ്വാസവുമായി. ബാറ്റിംഗ് നിര സ്‌കോര്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങുകയും, ബൗളര്‍മാര്‍ ഓസീസ് ബാറ്റിംഗ് നിരയെ നന്നായി വിഷമിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം ഫീല്‍ഡിംഗിലും കൃത്യത നിലനിര്‍ത്തിയതാണ് ഇന്ത്യക്ക് ഗുണകരമായത്. എന്നാല്‍ ഇതുകൊണ്ട് ഇന്ത്യ ഉറപ്പായും സെമിയില്‍ എത്തുമെന്ന പ്രവചനങ്ങളെ വിരാട് തള്ളി.

അത് ഉറപ്പിക്കാന്‍ സമയമായിട്ടില്ല. ആറ് മത്സരങ്ങളെങ്കിലും കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നെന്ന് മനസ്സിലാക്കാം. രണ്ട് ശക്തമായ ടീമുകള്‍ക്ക് എതിരെ മികച്ച തുടക്കം ലഭിച്ചെന്നത് ശരിയാണ്, വിരാട് പറഞ്ഞു.

 

English summary
india cruising towards world cup 2019 semi finals too early to decide says kohli
topbanner

More News from this section

Subscribe by Email