Saturday April 4th, 2020 - 9:37:pm
topbanner

കൊറോണ വൈറസ്; ഐ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

JB
 കൊറോണ വൈറസ്; ഐ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകമൊട്ടാകെ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്ന സാഹചര്യത്തില്‍ ഐലീഗ് മത്സരങ്ങളും തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. എല്ലാ മത്സരങ്ങളും റദ്ദാക്കാന്‍ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റദ്ദാക്കുന്നതിന് പകരം നീട്ടിവെക്കാനാണ് പുതിയ തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏപ്രില്‍ 15വരെ മത്സരങ്ങള്‍ നീട്ടിയിരിക്കുന്നത്. ഐ ലീഗ് മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന എല്ലാ മത്സരങ്ങളും ഇനി ഏപ്രില്‍ 15ന് ശേഷം മാത്രമെ നടക്കുകയുള്ളൂ.

സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ്, യൂത്ത് ലീഗ് എന്നിവയൊക്കെ ഏപ്രില്‍ 15വരെ ഇനി നടക്കില്ല. ഇതിനകം തന്നെ ഐലീഗിലെ വിജയികള്‍ ഒക്കെ തീരുമാനം ആയെങ്കിലും റിലഗേഷനും മറ്റു സ്ഥാനങ്ങള തീരുമാനിക്കേണ്ട അവസാന നാലു റൗണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

 

Read more topics: corona virus, i league, pospond,
English summary
ileague pospond due to corona virus
topbanner

More News from this section

Subscribe by Email