Friday September 20th, 2019 - 3:42:pm
topbanner
Breaking News
jeevanam

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ലാന്‍സ് ക്ലൂസിനര്‍; താരതമ്യവുമായി സ്റ്റീവ് വോ

suji
ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ലാന്‍സ് ക്ലൂസിനര്‍; താരതമ്യവുമായി സ്റ്റീവ് വോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഹര്‍ദിക് പാണ്ഡ്യ സുപ്രധാന റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. 1999 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ലാന്‍സ് ക്ലൂസിനര്‍ കളിച്ച റോളാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ നിര്‍വ്വഹിക്കുന്നതെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ കരുതുന്നത്.

ഓവലില്‍ 27 പന്തില്‍ 48 റണ്‍ അടിച്ചുകൂട്ടിയ പാണ്ഡ്യയുടെ മികവ് കൂടി ചേര്‍ത്താണ് ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. ഓസീസിനെ 36 റണ്‍ അകലെ ഇന്ത്യ എറിഞ്ഞിട്ട് മത്സരം സ്വന്തമാക്കുകയും ചെയ്തു.

എതിരാളികളുടെ നട്ടെല്ല് വിറപ്പിക്കുന്ന ഇന്നിംഗ്‌സാണ് പാണ്ഡ്യ കളിച്ചതെന്ന് സ്റ്റീവ് വോ പ്രതികരിച്ചു. 99 ലോകകപ്പില്‍ ലാന്‍സ് ക്ലൂസിനര്‍ നടത്തിയ പ്രകടനമാണ് ഈ താരം കാഴ്ചവെയ്ക്കുന്നത്. ചിലര്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഇന്നിംഗ്‌സ് ആരംഭിക്കുന്നത്. ഒരു എതിര്‍ടീം ക്യാപ്റ്റനും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത തരത്തില്‍ കൃത്യമായ ഹിറ്റിംഗ് മികച്ചതാണ്, വോ എഴുതി.

ഓസീസിന് എതിരെ നാല് ഫോറും, ആറ് സിക്‌സും ചേര്‍ത്താണ് പാണ്ഡ്യ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്. 20 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍ ലോകകപ്പ് നടക്കുമ്പോള്‍ ലാന്‍സ് ക്ലൂസിനറായിരുന്നു ടൂര്‍ണമെന്റിന്റെ താരം.

 

Viral News

English summary
hardik pandya could be compared to lance klusener feels steve waugh
topbanner

More News from this section

Subscribe by Email