Friday August 7th, 2020 - 12:24:am

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി എത്തുന്നു; അമിത് ഷായുടെ മകന്‍ സെക്രട്ടറിയാകും

JB
ബി.സി.സി.ഐ പ്രസിഡന്റായി  സൗരവ് ഗാംഗുലി എത്തുന്നു; അമിത് ഷായുടെ മകന്‍ സെക്രട്ടറിയാകും

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും. കേന്ദ്ര സഹമന്ത്രിയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ ധുമാല്‍ ട്രഷറര്‍ ആകുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്.നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. ധാരണയായ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കില്ലെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാല്‍ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി.കര്‍ണാടകത്തിലെ ബ്രിജേഷ് പട്ടേലിനെ പിന്തള്ളിയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Read more topics: ganguly, bcci, president,
English summary
ganguly bcci president
topbanner

More News from this section

Subscribe by Email