Wednesday September 23rd, 2020 - 6:39:pm

പന്ത്രണ്ടുവര്‍ഷത്തിനുശേഷം ഫ്രാന്‍സ് ഫൈനലില്‍; ബെല്‍ജിയം പുറത്ത്

NewsDesk
പന്ത്രണ്ടുവര്‍ഷത്തിനുശേഷം ഫ്രാന്‍സ് ഫൈനലില്‍; ബെല്‍ജിയം പുറത്ത്

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ സെമിയില്‍ കരുത്തരായ ബെല്‍ജിയത്തെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഫൈനലിലെത്തി.

അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റി നേടിയ ഏക ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.

ആക്രമണവും പ്രത്യാക്രമണം പിറന്ന മത്സരത്തില്‍ ബെല്‍ജിയം കൂടുതല്‍സമയം പന്ത് കൈവശം വെച്ചെങ്കിലും ജയം അകന്നുനിന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ സേവുകളും ബെല്‍ജിയത്തിന് ജയം നിഷേധിച്ചു.

ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. 1998ല്‍ ചാമ്പ്യന്മരായ ഫ്രാന്‍സ് 2006ല്‍ റണ്ണറപ്പുകളായി. ഇംഗ്ലണ്ട് ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് ഏറ്റുമുട്ടും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: France, World Cup
English summary
France, With Flash to Spare, Reaches the World Cup Final
topbanner

More News from this section

Subscribe by Email