Wednesday September 23rd, 2020 - 6:32:pm

മെസിയെ പൂട്ടിയാല്‍ അര്‍ജന്റീന തീര്‍ന്നു; ഫ്രാന്‍സിന്റെ മനസ്സിലിരുപ്പ് ആ വഴിക്കാണ്

suji
മെസിയെ പൂട്ടിയാല്‍ അര്‍ജന്റീന തീര്‍ന്നു; ഫ്രാന്‍സിന്റെ മനസ്സിലിരുപ്പ് ആ വഴിക്കാണ്

കസാന്‍: 2018 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുമ്പോള്‍ തുടക്കം തന്നെ മരണക്കളി. അര്‍ജന്റീനയും, ഫ്രാന്‍സും തമ്മിലുള്ള മത്സരത്തില്‍ ആര് പുറത്തായാലും ലോകകപ്പിന് നഷ്ടമാണ്. ലയണല്‍ മെസിയെ പൂട്ടി ആ വീഴ്ച ഒഴിവാക്കാനാണ് ഫ്രാന്‍സിന്റെ ശ്രമം. ദിദിയര്‍ ഡിഷാമിന്റെ ശ്രമവും ആ വഴിക്കാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ രണ്ടാം ഘട്ടം കടക്കുകയുള്ളൂവെന്ന് ഫ്രാന്‍സ് മാനേജര്‍ക്ക് വ്യക്തമായറിയാം. ഗ്രൂപ്പ് സി'യില്‍ ഓസ്‌ട്രേലിയയ്ക്കും, പെറുവിനും എതിരെ വിജയവും, ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍രഹിത സമനിലയുമായാണ് ഫ്രാന്‍സ് രണ്ടാം ഘട്ടത്തില്‍ എത്തിയത്.

ലോകത്തിലെ മികച്ച താരങ്ങളാണ് ടീമിലുള്ളതെങ്കിലും ആധിപത്യം സൃഷ്ടിക്കാന്‍ ഫ്രാന്‍സിന് സാധിച്ചിട്ടില്ല. മറുവശത്ത് അര്‍ജന്റീനയുടെ സ്ഥിതിയും മോശമല്ല. ക്രൊയേഷ്യ കെട്ടുകെട്ടിച്ച ടീമിന് നൈജീരയയ്ക്ക് എതിരെയുള്ള 2-1 വിജയം മാത്രമാണ് ഏക ആശ്വാസം. കോച്ച് സാംപോളി ഇപ്പോള്‍ മെസ്സിയോട് ചോദിച്ച ശേഷമാണ് ടീമില്‍ മാറ്റം പോലും വരുത്തുന്നത്.

ലോകോത്തര താരമായ മെസ്സിയെ തളയ്ക്കാന്‍ പല പദ്ധതികളും വേണ്ടിവരുമെന്നാണ് ദിദിയര്‍ ഡിഷാം വ്യക്തമാക്കുന്നത്. അതേസമയം കൗമാരതാരം കൈലാന്‍ എംബാപെ അല്ലെങ്കില്‍ പോള്‍ പോഗ്‌ബെയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത.

 

Read more topics: france,argentina , messi
English summary
france look to achieve no messi no argentina policy
topbanner

More News from this section

Subscribe by Email