Thursday September 24th, 2020 - 12:46:am

മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ബാപ്പു നാദ്‌കര്‍ണി അന്തരിച്ചു

Anusha unni
മുന്‍ ഇന്ത്യൻ  ക്രിക്കറ്റ് താരം ബാപ്പു നാദ്‌കര്‍ണി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബാപ്പു നാദ്‌കര്‍ണി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടർന്നു ഇന്നലെ വൈകിട്ടായിരുന്നു എക്കൊണോമിക് ബൗളര്‍ എന്നറിയപ്പെടുന്ന നാദ്‌കര്‍ണിയുടെ അന്ത്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1964 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ,ഒരു റണ്‍ പോലും വഴങ്ങാതെ 21.5 ഓവര്‍ എറിഞ്ഞു റെക്കോര്‍ഡ് സൃഷ്ടിച്ചയാളാണ് മുന്‍ ഇന്ത്യ ഓള്‍‌റൗണ്ടറായ മഹാരാഷ്ട്രക്കാരന്‍ ക്യാപ്റ്റന്‍ ബാപ്പു നാദ്‌കര്‍ണി.
1955 ഡിസംബറില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബാപ്പു നാദ്‌കര്‍ണി, തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ 41 ടെസ്റ്റുകള്‍ കളിച്ചു, 67 ഇന്നിങ്‌സിലായി 1,414 റണ്‍സ് നേടിയിരുന്നു.

1964 ല്‍ , ചെന്നൈയില്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിലാണ് ബാപ്പു നാദ്‌കര്‍ണി 21.5 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞത്. ബാപ്പു നാദ്‌കര്‍ണിയാണ് എതിര്‍ടീമിന്റെ ബൗളറെങ്കില്‍ അദ്ദേഹത്തിനെതിരെ സ്‌കോര്‍ ചെയ്യുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു അന്നത്തെ ബാറ്റ്‌സ്മാന്‍മാര്‍ക്ക്.

Read more topics: bappu nadkarni ,indian cricket
English summary
former cricket player bappu nadkarni passes away
topbanner

More News from this section

Subscribe by Email