Thursday February 27th, 2020 - 1:07:pm
topbanner

ഇന്ത്യയിലാദ്യമായി ചെസ് ടൂറിസം 26 മുതല്‍ കേരളത്തിൽ

princy
ഇന്ത്യയിലാദ്യമായി ചെസ് ടൂറിസം 26 മുതല്‍ കേരളത്തിൽ

കൊച്ചി : ഇന്ത്യയിലാദ്യമായി ചെസ് ടൂറിസം 26 മുതല്‍ ഫെബ്രുവരി രണ്ടുവരെ കേരളത്തില്‍. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ വര്‍ഷംതോറും നടക്കുന്ന 'ചെസ് തീവണ്ടി'-യും ഗ്രീസിലെ ക്രെറ്റെ ദ്വീപില്‍ റിസോര്‍ട്ടുകളില്‍ നടക്കുന്ന മത്സരങ്ങളുമാണു മറ്റു ചെസ് ടൂറിസം പരിപാടികള്‍.ആലപ്പുഴ, കുമരകം എന്നിവിടങ്ങളില്‍ ഹൗസ്‌ബോട്ടുകളിലും മാരാരി കടലോരത്തും കൊച്ചിയിലെ ഹോട്ടലിന്റെ പതിനഞ്ചാം നിലയിലും ചാലക്കുടിപ്പുഴയുടെ തീരത്തുമാണു രാജ്യാന്തര ചെസ് മത്സരം നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെസ് മത്സരത്തോടൊപ്പം ദശ്യ മനോഹരങ്ങളായ ഇടങ്ങളിലേക്കു ഹൗസ്‌ബോട്ട് സവാരികള്‍, കുമരകത്തെ റെസ്‌പോണ്‍സബിള്‍ ടൂറിസം അനുഭവം, കടല്‍ക്കരയിലെ അസ്തമയ ദൃശ്യം, ഫോര്‍ട്ട് കൊച്ചി വിനോദയാത്ര, പാരമ്പര്യ കേരളീയ ഗ്രാമാനുഭവങ്ങള്‍, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര എന്നിവയും കോര്‍ത്തിണക്കിയിട്ടുണ്ട്. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഭക്ഷ്യവിഭവങ്ങളും മത്സരാര്‍ഥികള്‍ക്കായി ഒരുക്കി.

ലോക ചെസ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധീകരിച്ച പ്രഫ. എന്‍.ആര്‍. അനില്‍കുമാര്‍, മുന്‍ ഇന്ത്യന്‍ ചെസ് താരങ്ങളായ ഡോ. പി. മനോജ് കുമാര്‍, ജോ പറപ്പിള്ളി എന്നിവരും ചെസ് പ്രേമികളായ പ്രഫ. അജിത്കുമാര്‍ രാജ, അഡ്വ. പ്രശാന്ത് സുഗതന്‍, ജോജു തരകന്‍, ശ്രീ ശങ്കര്‍ എന്നിവരും അടങ്ങുന്ന ഓറിയന്റ് ചെസ് മൂവ്‌സ് എന്ന കൂട്ടായ്മയാണ് കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ 'ചെസ് ഹൗസ് ബോട്ട് 2020' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ, ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും നിന്നുമുള്ളവര്‍ 'ചെസ് ഹൗസ് ബോട്ട് 2020'ല്‍ പങ്കെടുക്കും.

അന്തര്‍ദേശീയ ചെസ് നിയമങ്ങള്‍ പ്രകാരം എട്ട് റൗണ്ട് റാപ്പിഡ് ശൈലിയിലുള്ള മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് 2600 യൂറോ കാഷ് അവാര്‍ഡുകളടക്കം മൊത്തം 5000 യൂറോയ്ക്കു തുല്യമായ സമ്മാനങ്ങള്‍ നല്‍കും. 27നു രാവിലെ 10നു ആലപ്പുഴയിലെ കായല്‍ പരപ്പില്‍ ചലിക്കുന്ന ഹൗസ് ബോട്ടില്‍ വച്ച് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്. 'ചെസ് ഹൗസ്‌ബോട്ട് 2020'-ന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.

 

Read more topics: sports, Chess Tourism, kerala,
English summary
for the first time in India Chess Tourism start in kerala
topbanner

More News from this section

Subscribe by Email