Sunday October 20th, 2019 - 5:00:pm
topbanner

മോര്‍ഗന്‍ അഴിഞ്ഞാടി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

JB
മോര്‍ഗന്‍ അഴിഞ്ഞാടി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സതാംപ്റ്റണ്‍: അഫ്ഗാനിസ്ഥാന്‍ ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. വെറും 57 പന്തില്‍ നിന്നാണ് ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ സെഞ്ച്വറി നേടിയത്. 17 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് മോര്‍ഗന്‍ അടിച്ചത്.

മോര്‍ഗന് പുറമെ ജോണി ബെയര്‍‌സ്റ്റോ 99 പന്തില്‍ നിന്ന് 90 റണ്‍സും ജോ റൂട്ട് 82 പന്തില്‍ നിന്ന് 88 റണ്‍സുമെടുത്തു. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. വെറും മൂന്ന് റണ്‍സിനാണ് അവര്‍ക്ക് 400 റണ്‍സ് അടിക്കാന്‍ സാധിക്കാതെ പോയത്.

71 പന്തില്‍ നിന്ന് ഇയാന്‍ മോര്‍ഗന്‍ 148 റണ്‍സെടുത്താണ് പുറത്തായത്. 17 സിക്‌സറുകള്‍ക്ക് പുറമെ നാല് ഫോറുകളും അദ്ദേഹം അടിച്ചു. ആകെ 25 സിക്‌സറുകള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു. മോയിന്‍ അലി 9 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇതില്‍ നാല് സിക്‌സറുകളുണ്ട്.

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ 9 ഓവറില്‍ വഴങ്ങിയത് 110 റണ്‍സാണ്. റാഷിദാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജിബുര്‍ റഹ്മാന്‍ മാത്രമാണ് കുറച്ച് റണ്‍സ് വഴങ്ങിയത്.

 

Read more topics: england, 398 aganist afganisthan,
English summary
england 398 aganist afganisthan
topbanner

More News from this section

Subscribe by Email