Tuesday March 31st, 2020 - 9:56:pm
topbanner

ഓസ്‌ട്രേലിയയുടെ മുന്‍ പരിശീലകനും താരവുമായ ഡാരെന്‍ ലേമാന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

RA
ഓസ്‌ട്രേലിയയുടെ മുന്‍ പരിശീലകനും താരവുമായ ഡാരെന്‍ ലേമാന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ പരിശീലകനും താരവുമായ ഡാരെന്‍ ലേമാന്‍ ആശുപത്രിയില്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ലേമാനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗോള്‍ഡ് കോസ്റ്റില്‍ മകന്‍ ജെയ്ക്ക് ക്യാപ്റ്റനായ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു ലേമാന്‍. ഇതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു ലേമാന്റെ അമ്ബതാം പിറന്നാള്‍. 2018-ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ലേമാന്‍ ഓസ്‌ട്രേലിയയുടെ പരിശീലകസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയയുടെ നാഷണല്‍ പെര്‍ഫോമന്‍സ് പ്രോഗാമിന്റെ ചുമതല ഏറ്റെടുത്തിരുന്നു ലേമാന്‍. 2019 ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റൈ പരിശീലകനുമായി.കൗണ്ടി ക്രിക്കറ്റ് ടീം യോക്‌ഷെയറിന്റെ കളിക്കാരനും പരിശീലകനുമായും ലേമാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more topics: daren leman, hospitalized, surgery
English summary
daren leman hospitalized surgery
topbanner

More News from this section

Subscribe by Email