Tuesday July 14th, 2020 - 7:13:am

ക്യാപ്റ്റന്‍ കൂള്‍; മകളുമായി ബൈക്കില്‍ ചുറ്റി ധോണി

Raji E R
ക്യാപ്റ്റന്‍ കൂള്‍; മകളുമായി ബൈക്കില്‍ ചുറ്റി ധോണി

റാഞ്ചി: ലോക്ഡൗണില്‍ പ്രിയ താരങ്ങള്‍ എന്തു ചെയ്യുകയാണെന്നറിയാന്‍ കൗതുകമുള്ളവരാണ് ഭൂരിപക്ഷം ആരാധകരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി എന്താകുമെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ലോക്ഡൗണ്‍ വിഡിയോ വൈറലാകുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റാഞ്ചിയിലെ ഫാം ഹൗസ് വളപ്പില്‍ മകള്‍ സിവയെ പിന്നിലിരുത്തി ധോണി ബൈക്കില്‍ ചുറ്റുന്ന വിഡിയോ ആണിത്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഉള്‍പ്പടെ നിരവധി ബൈക്കുകളുടെ ശേഖരം സ്വന്തമായുള്ള ധോണി യമഹ ആര്‍.ഡി 350 ബൈക്കിലാണ് മകളുമൊത്ത് ചുറ്റുന്നത്.

സംഭവം കാമറയില്‍ പകര്‍ത്തിയതും ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും ഭാര്യ സാക്ഷി സിങ് ആണ്.
ധോണി ഇന്ത്യയ്ക്കായി തുടര്‍ന്നും കളിക്കുമെന്ന് ഒരുകൂട്ടരും ഇനി കളിക്കാന്‍ സാധ്യതയില്ലെന്ന് മറ്റൊരു കൂട്ടരും വാദിക്കുമ്പോള്‍ കളത്തിലും പുറത്തും താന്‍ 'കാപ്റ്റന്‍ കൂള്‍' ആണെന്ന് വ്യക്തമാക്കുകയാണ് ധോണി.

 

English summary
Captain Cool; Dhoni riding bike with his daughter
topbanner

More News from this section

Subscribe by Email