ലോക്ക് ഡൗണ്‍ കാലത്ത് പലരും പല രീതിയിലാണ് സമയം ചെലവഴിക്കുന്നത്. ചിലര്‍ സിനിമ കാണുമ്പോള്‍ മറ്റ് ചിലര്‍ സുഹൃത്തുക്കളുമായി വീഡിയോ കോള്‍ ചെയ്ത് നേരം കളയുന്നു. മറ്റ് ചിലര്‍ വായനക്കായി സമയം മാറ്റിവെക്കുന്നു. പാലക്കാട് സ്വദേശികളായ ഈ വൃദ്ധ ദമ്പതികളാവട്ടെ, മക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് ലോക്ക് ഡൗണ്‍ കാലം ചെലവഴിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 'കേരളത്തിലെ പാലക്കാട് ജില്ലയില്‍ സ്കൂള്‍ അധ്യാപികയായ ബിന്ദു ഒഴുകില്‍ തന്റെ ഭര്‍ത്താവ് രാമന് നമ്പൂതിരിക്കും മക്കള്‍ക്കുമൊപ്പം പരമ്പില് ക്രിക്കറ്റ് കളിക്കുന്നു.'- വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ ക്രിക്ക് ഇന്‍ഫോ പറയുന്നു.
ദമ്പതിമാര്‍ പരസ്പരം പന്തെറിയുന്നതും ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. ഭാര്യ അടിച്ചകറ്റുന്ന പന്ത് ഓടിയെടുക്കുന്ന ഭര്‍ത്താവിന്റെ കാഴ്ച ചിരി പടര്‍ത്തുന്നുണ്ട്.