Friday August 7th, 2020 - 1:16:am

'ഫൈനല്‍ ഫോബിയ' മറികടന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി പി.വി സിന്ധു

Raji E R
 'ഫൈനല്‍ ഫോബിയ' മറികടന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി പി.വി സിന്ധു


ന്യൂഡല്‍ഹി: രണ്ട് വട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം കഴിഞ്ഞ വര്‍ഷം ബേസലില്‍ കൈപ്പിടിയിലൊതുക്കി പി.വി. സിന്ധു തന്റെ 'ഫൈനല്‍ഫോബിയ' കാറ്റില്‍ പറത്തിയിരുന്നു. എങ്ങനെയാണ് ഫെനല്‍ സമ്മര്‍ദ്ദം മറികടന്നതെന്നും 'സില്‍വര്‍ സിന്ധു' എങ്ങനെയാണ് 'സ്വര്‍ണ സിന്ധു' ആയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദുകാരി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'സെമിഫൈനലിലും ഫൈനലിലുമെത്തുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അത് ജനങ്ങള്‍ക്കറിയില്ലല്ലോ. ഏതൊരു തോല്‍വിക്ക്‌ശേഷവും ഇപ്രാവശ്യം എനിക്ക് നേടാനാകുമെന്ന് മനസിലുറപ്പിക്കും ആളുകളുടെ വിമര്‍ശനം നമ്മള്‍ മുഖവിലക്കെടുക്കേണ്ട കാര്യമില്ലല്ലോ. തിരിച്ചുവരിക, പിഴവുകള്‍ തിരുത്തുക, മുന്നേറുക ' ക്രിക്കറ്റ്താരങ്ങളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും പങ്കെടുത്ത 'ഡബ്ള്‍ ട്രബ്ള്‍' ടോക്‌ഷോയില്‍ സിന്ധു പറഞ്ഞു.

 

'കഴിഞ്ഞ വര്‍ഷം എന്റെ മുന്നാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നു. രണ്ട് തവണ ഞാന്‍ വെങ്കലവും നേടി. എന്ത്‌വില കൊടുത്തും ഇത്തവണ ജയിക്കണമെന്നായിരുന്നുമനസില്‍. അവള്‍ വീണ്ടും ഫൈനല്‍ തോറ്റുവെന്ന് ആളുകളെക്കൊണ്ട്പറയാന്‍ താല്‍പര്യമില്ലായിരുന്നു.


എന്തുസംഭവിച്ചാലും പ്രശ്‌നമില്ലെന്ന് ചിന്തിച്ച് 100 ശതമാനവും കളിയില്‍ അര്‍പ്പിച്ചു. എനിക്ക് കിരീടം നേടണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ എന്നെ സില്‍വര്‍ സിന്ധുവെന്ന് വിളിക്കാറുണ്ട്. ചിലപ്പോള്‍ അതാണ് എന്റെ മനസിലേക്ക് വരാറ്'- സിന്ധു പറഞ്ഞു.
ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ 21-7, 21-7ന് തോല്‍പിച്ചാണ് സിന്ധു ആദ്യമായി ലോക കിരീടത്തില്‍ മുത്തമിടുന്ന ഇന്ത്യന്‍ താരമായി മാറിയത്.

2012ലെ ചൈനീസ് ഓപണ്‍ സൂപ്പര്‍ സീരീസ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരുടെ ഒളിമ്പിക്‌ജേതാവായിരുന്ന ലി ഷൂറൂയിയെ പരാജയപ്പെടുത്തിയതാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്ന് സിന്ധുപറഞ്ഞു.


തന്റെ കഴിവിന്റെ പരമാവധി നല്‍കണമെന്ന ലക്ഷ്യവുമായാണ് ആദ്യ ഒളിമ്പിക്‌സിനായി റിയോയിലേക്ക് പറന്നതെന്നും എന്നാല്‍ വെള്ളി നേടാനാകുമെന്ന് കരുതിയതല്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. സ്‌പെയിനിന്റെ കരോലിന മരിനോടായിരുന്നു അന്ന് കലാശക്കളിയില്‍ സിന്ധു മുട്ട്മടക്കിയത്‌

English summary
PV Sindhu reveals how she has overcome 'Final Phobia'
no relative items
topbanner

More News from this section

Subscribe by Email