Wednesday October 16th, 2019 - 5:44:pm
topbanner

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: ദയനീയ തോല്‍വി ഏറ്റവാങ്ങി പി. വി സിന്ധു

BI
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: ദയനീയ തോല്‍വി ഏറ്റവാങ്ങി പി. വി സിന്ധു

ലോകചാമ്പ്യനായതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ ദയനീയ തോല്‍വി ഏറ്റവാങ്ങി പി. വി സിന്ധു. ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് അഞ്ചാം സീഡായ പി.വി സിന്ധു അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്. തായ്‌ലാന്‍ഡ് താരം പോണ്‍പാവീ ചോച്ചുവോങ്ങാണ് പ്രീക്വാര്‍ട്ടറില്‍ സിന്ധുവിനെ അട്ടിമറിച്ചത്. സ്‌കോര്‍: 2112, 1321, 1921.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

50മിനിറ്റോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് സിന്ധു തോല്‍വി വഴങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷം രണ്ടു ഗെയിമുകളില്‍ തുടര്‍ച്ചയായി തോറ്റാണ് സിന്ധു പുറത്തായത്. മൂന്നാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ 19-15ന് മുന്നിലായിരുന്നു സിന്ധു. ക്വാര്‍ട്ടറിന് രണ്ടു പോയിന്റ് മാത്രം അകലെ നില്‍ക്കെ തുടര്‍ച്ചയായി ആറു പോയിന്റു നേടി പോണ്‍പാവി ഗെയിമും ക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.

ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയാണ് പോണ്‍പാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്. ഇതുവരെ നാലു തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണ സിന്ധുവിനായിരുന്നു ജയം.

 

Read more topics: china open badminton, pv sindhu
English summary
china open badminton, pv sindhu
topbanner

More News from this section

Subscribe by Email