Sunday October 20th, 2019 - 5:33:pm
topbanner

ബ്രയാന്‍ ലാറയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

suji
ബ്രയാന്‍ ലാറയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ ദേഹാസ്വാസ്ഥ്യം കാരണം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലാറ മുംബൈയിലാണ് താമസം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി ഐപിഎല്‍ കമന്ററിയും പിന്നീട് ഇപ്പോള്‍ ലോകകപ്പ് കമന്ററിയുമായി ലാറ തിരക്കിലായിരുന്നു. ഇന്ന് രാവിലെയാണ് ലാറയ്ക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Read more topics: brian lara , hospitalised
English summary
brian lara hospitalised in mumbai
topbanner

More News from this section

Subscribe by Email