Tuesday November 19th, 2019 - 10:59:pm
topbanner

അനാവശ്യ ചെലവ്; ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച് ബി.സി.സി.ഐ

JB
അനാവശ്യ ചെലവ്; ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച് ബി.സി.സി.ഐ

ഐ.പി.എല്‍ സീസണുകള്‍ക്ക് മുന്നോടിയായിട്ടുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നു. പണത്തിന്റെ ധാരാളിത്തം എന്നതിനുപരിയായി ചടങ്ങുകളില്‍ ഒന്നുമില്ലെന്ന് ബി.സി.സി.ഐ ഒഫീഷ്യല്‍ അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.അടുത്ത സീസണിന്റെ ഒരുക്കത്തിനായി തിങ്കളാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഉദ്ഘാടന ചടങ്ങിലൊന്നും വലിയ താല്‍പ്പര്യമില്ല. ക്രിക്കറ്റ് ബോര്‍ഡ് അതിനായി വലിയ തുകയാണ് ചെലവാക്കുന്നത്. പണം അനാവശ്യമായി ചെലവഴിക്കുകയാണ്.'- ബി.സി.സി.ഐ ഒഫീഷ്യല്‍ പറഞ്ഞു.

English summary
bcci canceled ipl inauguration ceremony
topbanner

More News from this section

Subscribe by Email