Tuesday July 16th, 2019 - 2:31:pm
topbanner
topbanner

ഷാക്കിബിന് സെഞ്ചുറി; വിൻഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ്

JB
ഷാക്കിബിന് സെഞ്ചുറി; വിൻഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ്

ടോണ്‍ടണ്‍: വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് ആധികാരിക ജയം. ടോൺ‌ടണിൽ നടന്ന മത്സരത്തിൽ കൂറ്റൻ സ്കോർ പിന്തുടർന്ന്  ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ഷാകിബ് അൽ ഹസന്റെ ഉജ്ജ്വല സെഞ്ചുറിയാണ് ബംഗ്ലാദേശ് വിജയം അനായാസമാക്കിയത്. 322 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ  ബംഗ്ലാദേശ് 51 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നു. ഷാകിബ്  124 (99) റൺസും ലിറ്റൺ ദാസ് 94  (69)ൺസും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി തമിം ഇഖ്ബാൽ 48 (53), സൗമ്യ സർക്കാർ 29 (23) മികച്ച തുടക്കം നൽകി.

16 സെഞ്ചുറികളുടെ അകമ്പടിയോടെയാണ് ഷാകിബ് 124 റൺസെടുത്തത്. നാല് സിക്സറുകളുടെയും എട്ടുഫോറുകളുടെയും സഹായത്തോടെയാണ് ലിറ്റൺ ദാസ് 94 റൺസെടുത്തത്. സൗമ്യ സർക്കാരിനെയും ആന്ദ്രെ റസ്സൽ മടക്കി. 1 റൺസെടുത്ത മുഷ്ഫിക്കർ റഹിമിനെ ഒഷെയ്ൻ തോമസ് വീഴ്ത്തി. തമിം ഇക്ബാൽ റൺ ഔട്ടായി.

നേരത്തെ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321  റണ്‍സാണ് കരീബിയന്‍ പടയെടുത്തത്. അവസാന നിമിഷം വിക്കറ്റുകള്‍ കൂട്ടത്തോടെ വീണതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും വിന്‍ഡീസിനെ തടഞ്ഞ് നിര്‍ത്തിയത്.

സെഞ്ച്വറിയ്ക്ക് 4 റണ്‍സകലെ പുറത്തായ ഷായി ഹോപ്പാണ് (96) വിന്‍ഡീസ് ഇന്നിങ്‌സിന് കരുത്തേകിയത്. ക്രിസ് ഗെയ്‌ലിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും (0), എവിന്‍ ലൂയിസ് (70), നിക്കോളാസ് പൂരന്‍ (25), ഹെറ്റ്‌മെര്‍ (50), ഹോള്‍ഡര്‍ (33), എന്നിവര്‍ തകര്‍ത്തടിച്ചു. അവസാന നിമിഷം ഡാരന്‍ ബ്രാവോയും (19 ), ഓഷോണ്‍ തോമസു(6) മായിരുന്നു ക്രീസില്‍.  അവസാന പന്തില്‍ ബ്രാവോ പുറത്താവുകയും ചെയ്തു.

English summary
bangladesh win aganist west indies
topbanner

More News from this section

Subscribe by Email