Wednesday January 22nd, 2020 - 12:13:pm
topbanner

ബുംമ്രയെ വാനോളം പുകഴ്ത്തി കുംബ്ലെ

BI
 ബുംമ്രയെ വാനോളം പുകഴ്ത്തി കുംബ്ലെ

അപകടകാരിയായ പേസര്‍മാരില്‍ ഓരാളെന്ന് എതിരാളികള്‍ പോലും വാഴ്ത്തുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യല്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ല. ബുംറ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍ ആകുമെന്ന് കുംബ്ല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

25 വയസ്സു മാത്രമാണ് ബുമ്രയുടെ പ്രായം. അതുകൊണ്ട് തന്നെ വലിയ ഭാവി മുന്നില്‍ ഉണ്ട്. ബുമ്ര സ്ഥിരത പുലര്‍ത്തുന്ന താരമാണ്. വിക്കറ്റ് എങ്ങനെ എടുക്കണം എന്നും അദ്ദേഹത്തിന് അറിയാം. വെറും സ്‌കില്‍ മാത്രമല്ല, അതെങ്ങനെ ഉപയോഗിക്കണം എന്നും ബുമ്രയ്ക്ക് അറിയാം. ഗ്രൗണ്ടില്‍ മികച്ച ഒരു വിദ്യാര്‍ത്ഥി കൂടിയാണ് ബുമ്ര എന്നും കുംബ്ലെ വ്യക്തമാക്കി.

ഒരോ ബാറ്റ്‌സ്മാനും വ്യത്യസ്ഥ രീതിയിലാണ് ബുമ്ര പന്ത് എറിയുന്നതെന്നും അത് കളിക്കിടയില്‍ തന്നെ ബുമ്ര മനസ്സിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: anil kumble, jasprith bumra
English summary
anil kumble appreciate jasprith bumrah
topbanner

More News from this section

Subscribe by Email