Monday October 21st, 2019 - 3:11:am
topbanner

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അമിത് പങ്കലിന് വെള്ളിമെഡല്‍

JB
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അമിത് പങ്കലിന് വെള്ളിമെഡല്‍

ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി ഇന്ത്യന്‍ താരം അമിത് പങ്കല്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്നതും വെള്ളിമെഡല്‍ സ്വന്തമാക്കുന്നതും.ശനിയാഴ്ച നടന്ന 52 കിലോഗ്രാം ഫൈനലില്‍ ഉസ്‌ബെകിസ്ഥാന്റെ ഷാകോബിദിന്‍ സോയ്‌റോവിനോടാണ് പങ്കല്‍ പരാജയപ്പെട്ടത്. ശക്തമായ പോരാട്ടം നടത്തിയാണ് പങ്കല്‍ ഒളിമ്പിക് ചാമ്പ്യനോട് തോല്‍വി ഏറ്റുവാങ്ങിയത്. 5-0 എന്ന സ്‌കോര്‍ പോലെ അത്ര അനായാസമായിരുന്നില്ല സോയ്‌റോവിന്റെ വിജയം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇത്തവണ രണ്ട് മെഡല്‍ നേടാന്‍ സാധിച്ചു. 63 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം മനീഷ് കൗശിക് സെമിഫൈനലില്‍ എത്തിയിരുന്നുവെങ്കിലും വെങ്കല മെഡല്‍ നേടാന്‍ സാധിച്ചുള്ളൂ.

English summary
amith pankal win world boxing championship
topbanner

More News from this section

Subscribe by Email