Tuesday April 13th, 2021 - 4:31:pm

ശ്രീശാന്തിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹര്‍ഭജന്‍ സിംഗ്

NewsDesk
ശ്രീശാന്തിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹര്‍ഭജന്‍ സിംഗ്

ദില്ലി: ഐപിഎല്ലിനിടെ മലയാളിതാരം ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹര്‍ഭജന്‍ സിംഗ്. ശ്രീശാന്തിന്റെ അന്നത്തെ കരച്ചില്‍ നാടകമായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യ ടിവി സംപ്രേഷണം ചെയ്യുന്ന ആപ് കി അദാലത്ത് എന്ന ഷോയിലാണ് ഹര്‍ഭജന്റെ തുറന്നു പറച്ചില്‍.

'എല്ലാ അഭിമുഖത്തിലും ഈ തെറ്റിന് ഞാന്‍ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. മാപ്പ് ഇപ്പോഴും പറയുന്നു, എന്നാല്‍ താന്‍ ശക്തമായി അടിച്ചു വേദനിപ്പിച്ചുവെന്ന മട്ടിലാണ് ശ്രീശാന്ത് കരഞ്ഞത്. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. അത് തന്റെ മാത്രം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.' ഹര്‍ഭജന്‍ പറഞ്ഞു.

2008ലെ ഐപിഎല്ലിനിടെ നടന്ന സംഭവത്തെക്കുറിച്ച് ഭാജി പറയുന്നത് ഇങ്ങനെ- അന്ന് ശ്രീശാന്തിന്റെ കരച്ചില്‍ കണ്ടവര്‍ വിചാരിക്കും താന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന്. എന്നാല്‍ കരണത്ത് തോണ്ടിയിരുന്നു. അതില്‍ കുറ്റബോധമുണ്ട്. അത്ര ഉറക്കെ കരയുവാന്‍ വേണ്ടി മാത്രമൊന്നും ചെയ്തില്ല. കളളക്കരച്ചിലായിരുന്നു ശ്രീശാന്തിന്റേത്. ഇത്തരം പല അനുഭവങ്ങളും ശ്രീശാന്തില്‍ നിന്നുണ്ടായിട്ടുണ്ട്. കളളത്തരങ്ങള്‍ ശ്രീശാന്തിന്റെ കൂടപ്പിറപ്പാണ് വിട്ടുവീഴ്ച്ചയില്ലാതെ ഹര്‍ഭജന്‍ പറയുന്നു. മത്സരത്തിനിടെ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞു ശ്രീ തന്നെ പ്രകോപിപ്പിച്ചെന്നും ടെര്‍ബിനേറ്റര്‍ എന്ന അപരനാമമുള്ള ഈ പഞ്ചാബി താരം പറയുന്നു.

'കളിക്കളത്തിന് പുറത്തു നല്ല ബന്ധമാണെങ്കിലും പാകിസ്ഥാന്റെ അക്തറുമായും കൊമ്പ് കോര്‍ത്തിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഒരിക്കല്‍ തന്നെ സിക്‌സറടിക്കുമോ എന്ന് അക്തര്‍ വെല്ലുവിളിച്ചപ്പോള്‍ അടുത്ത പന്തില്‍ സിക്‌സര്‍ പറത്തി തിരിച്ചടിച്ചു, തൊട്ടടുത്ത പന്തുകള്‍ ബൗണ്‍സര്‍ എറിഞ്ഞെങ്കിലും ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറി. പിന്നീടൊരിക്കല്‍ റൂമില്‍ വന്നു തല്ലുമെന്ന് അക്തര്‍ പറഞ്ഞപ്പോള്‍ ഞാനും തിരിച്ചടിച്ചു. എന്നാ വാ, ആരാണ് തല്ലുകൊള്ളുന്നത് എന്ന് നോക്കാമെന്നായിരുന്നു എന്റെ മറുപടി. ഡാരന്‍ ലേമാന്റെ കുടവയര്‍ നോക്കി വയറ്റില്‍ കുട്ടിയുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരില്‍ അതിരുവിട്ട് ചീത്ത പറയുന്നത് പേസ് ബൗളര്‍ മഗ്രാത്താണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് ഇന്ത്യയാണ് സൗദിയല്ല; തട്ടമിടാത്ത വിഷയത്തില്‍ ആസിഫ് അലിക്ക് സംവിധായകന്റെ പിന്തുണ

അമ്മ വിദേശത്ത്; മൂന്നു പെണ്‍ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

വീട്ടമ്മയ്‌ക്കെതിരെ വേശ്യാ പരാമര്‍ശനം: തരികിട സാബുവിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടി

English summary
Why Harbhajan Singh slapped S. Srisanth
topbanner

More News from this section

Subscribe by Email