Friday April 3rd, 2020 - 11:04:am
topbanner

കണ്ണൂരിലെ സ്‌പോര്‍ടെക്‌സ് സ്‌പോര്‍ട്‌സ് എക്‌സ്‌പോ : 18 ന് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

Anusha Aroli
കണ്ണൂരിലെ സ്‌പോര്‍ടെക്‌സ് സ്‌പോര്‍ട്‌സ് എക്‌സ്‌പോ : 18 ന്  മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂർ : അന്തര്‍ദേശീയ നിലവാരത്തിലുള്ള കായിക ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, അനുയോജ്യമായ ഭക്ഷണസാധനങ്ങള്‍, കായിക വസ്ത്രങ്ങള്‍ എന്നിവ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌പോര്‍ട് എക്‌സ്‌പോ 2020 ഫിബ്രുവരി 18 ന് മുണ്ടയാട് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌പോര്‍ടെക്‌സ് 2020 എന്ന പേരില്‍ 18, 19, 20 തീയ്യതികളില്‍ നടത്തുന്ന പരിപാടി കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. 18 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനാകും. 50 ഓളം അന്തര്‍ ദേശീയ കമ്പനികള്‍ എക്‌സ്‌പോയില്‍ പങ്കാളികളാവുകയും ഇവരുടെ 1000 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ആദ്യമായാണ് ജില്ലയില്‍ സ്‌പോര്‍ട് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് മാത്രം സംഘടിപ്പിച്ച പരിപാടിയാണ് ഈ വര്‍ഷം തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നടത്തുന്നത്. പ്രദര്‍ശന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം എന്നിവ കേരളത്തിലെ ഒരു പ്രധാന വ്യവസായമായി വളര്‍ത്തിയെടുക്കുന്നതിന് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യവും എക്‌സ്‌പോയ്ക്കുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള ടര്‍ഫുകള്‍, കായിക ഉപകരണങ്ങള്‍ തുടങ്ങി കായിക രംഗത്തെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിക്കുന്നതാകും പ്രദര്‍ശനം.പ്രവേശനം സൗജന്യമാണ്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉപകരണങ്ങള്‍ കായിക പ്രേമികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് എക്‌സ്‌പോയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, വാട്ടര്‍ ഡോര്‍ബിംഗ്, പെനാല്‍റ്റി ഷൂട്ട്ഔട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും സ്‌കൂബാഡൈവിംഗ്, സൂംബ ഡാന്‍സ്, എയ്‌റോബിക്‌സ്, യോഗ എന്നിവയുടെ മാസ് ഡെമോണ്‍സ്‌ട്രേഷനും പരിപാടിയുടെ ഭാഗമായി ഒരുക്കും. ഇന്ത്യന്‍ എക്‌സിബിഷന്‍ സര്‍വ്വീസസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവയും സാഹസിക കായിക പരിപാടികളും എക്‌സ്‌പോയില്‍ അരങ്ങേറും. ഷൈനി വില്‍സണ്‍, വില്‍സണ്‍ ചെറിയാന്‍, ടോം ജോസഫ്, യു ഷറഫ് അലി തുടങ്ങിയ കായിക താരങ്ങളും എ എന്‍ രവീന്ദ്ര ദാസ്, സനില്‍ പി തോമസ്, കമാല്‍ വരദൂര്‍ തുടങ്ങിയ എഴുത്തുകാരും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളില്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ ധീരജ് കുമാര്‍, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അംഗം വി കെ സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
SportX Sports Expo in kannur
topbanner

More News from this section

Subscribe by Email