Tuesday November 19th, 2019 - 11:21:pm
topbanner

'ഇവളാണ് സിങ്കപ്പെണ്ണ്' : റൺവേട്ടയിൽ തകർപ്പൻ നേട്ടവുമായി സ്മൃതി മന്ദാന : വിന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

princy
'ഇവളാണ് സിങ്കപ്പെണ്ണ്' :  റൺവേട്ടയിൽ തകർപ്പൻ നേട്ടവുമായി സ്മൃതി മന്ദാന  :  വിന്‍ഡീസിനെതിരെ  പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ആന്റിഗ്വ: വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. 2-1 എന്ന നിലയിലാണ് പരമ്പര ഇന്ത്യൻ ടീം കൈപിടിയിലൊതുക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 194 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 42.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 194 റണ്‍സിന് ഓള്‍ഔട്ട്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ജെമീന റൊഡ്രിഗസിന്റെയും സ്മൃതി മന്ദാനയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ആറു വിക്കറ്റ് ജയം സ്വന്തമാക്കിയത്.

63 പന്തില്‍ നിന്ന് മൂന്നു സിക്സറിന്റെയും 9 ബൌണ്ടറികളുടെയും അകമ്പടിയോടെ 74 റണ്‍സാണ് മന്ദാന അടിച്ചുകൂട്ടിയത്. 51 ഇന്നിങ്സുകളില്‍ നിന്നാണ് സ്മൃതി മന്ദാന 2000 റണ്‍സിലെത്തിയത്. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി വനിതാ ടീമിലെ വെടിക്കെട്ട് താരം സ്മൃതി മന്ദാന.വേഗമേറിയ 2,000 ഏകദിന റൺസ് നേടിയ വനിതാ താരം എന്ന റെക്കോർഡ് ആസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ പേരിലാണ്.

41 ഇന്നിംഗ്‌സുകളില്‍ നിന്നാണ് അവർ ഈ നേട്ടത്തിലെത്തിയത്. ഇതോടെ ബെലിൻഡ ക്ലാർക്കും മെഗ് ലാനിംഗിനും പിന്നില്‍ വേഗമേറിയ 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ വനിതാ താരമെന്ന റെക്കോര്‍ഡിലേക്കെത്തി. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആതിഥേയര്‍ക്കുവേണ്ടി സ്റ്റഫാനി ടെയ്‌ലര്‍(79), സ്റ്റാസി ആന്‍ കിങ്(38), ഹെയ്‌ലി മാത്യൂസ്(26) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. വിന്‍ഡീസിന്റെ 7 കളിക്കാര്‍ രണ്ടക്കം കടന്നില്ല. ഇന്ത്യയ്ക്കുവേണ്ടി ജുലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി. ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്ക്വാദ്, ദീപ്തി ശര്‍മ എന്നിവര്‍ 1 വിക്കറ്റ് വീതവും സ്വന്തമാക്കി.

Read more topics: sports, cricket, Smriti Mandana,
English summary
Smriti Mandana have the record of 2nd fastest 2000 odi runs
topbanner

More News from this section

Subscribe by Email