Sunday January 26th, 2020 - 8:48:pm
topbanner

വിരാട് കോഹ്ലിയുടെ പത്ത് വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥയാക്കി ശുഭ്മാന്‍ ഗില്‍

BI
 വിരാട് കോഹ്ലിയുടെ പത്ത് വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥയാക്കി ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് യുവതാരം ശുഭ്മാന്‍ ഗില്‍. ആഭ്യന്തര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വിരാട് കോഹ്‌ലിയുടെ പത്ത് വര്‍ഷത്തെ റെക്കോര്‍ഡാണ് യുവതാരം തകര്‍ത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ സിയെ നയിക്കുന്ന ശുഭ്മാന്‍ ഗില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ദേവ്ധര്‍ ട്രോഫിയുടെ ഫൈനലിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്റെ പ്രായം 20 വയസ്സാണ്.

2009-10 സീസണില്‍ 21 ആം വയസ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നോര്‍ത്ത് സോണിന്റെ നായകനായിരുന്നു. ഈ റെക്കോര്‍ഡാണ് ഗില്‍ 20ാം വയസ്സില്‍ തകര്‍ത്തത്.

ഉന്‍മുക്ത് ചന്ദാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2015 ല്‍ ദേവ്ധര്‍ ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യ ബിയെ നയിച്ചപ്പോള്‍ 22 ആം വയസ്സില്‍ ആയിരുന്നു ഉന്‍മുക്ത് ചന്ദ് നായകനായത്.

 

Read more topics: virat kohli, Shubman gill
English summary
Shubman gill breakes virat kohli record
topbanner

More News from this section

Subscribe by Email